/indian-express-malayalam/media/media_files/2024/12/02/1usYNjN5Yzqc1eEa37t0.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം. ഉപതിരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും മറ്റു കോൺഗ്രസ് നേതാക്കളും ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. പണം കൊണ്ടുവന്നതിനു തെളിവ് കണ്ടെത്താനായില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പ്രാഥമിക റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലോക്ക് ആദ്യമായി കടന്നുവന്ന തന്നെ കള്ളപ്പണക്കാരനാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് നിയുക്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 'ഒരു തിരഞ്ഞെടുപ്പിലെ ജനഹിതം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. ഇപ്പോഴാണ് പെട്ടിക്ക് അകത്ത് ഒന്നുമില്ലെന്ന് പൊലീസ് കണ്ടെത്തിയത്. പെട്ടിക്ക് അകത്തും ഇവർ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി പറയുന്നു'വെന്ന് രാഹുൽ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ നീല ട്രോളി ബാഗിൽ പണം കടത്തിയെന്ന് ആരോപണം ഉയർന്നത് വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയത്. ആരോപണ പ്രത്യാരോപണങ്ങളായി എൽഡിഎഫും യൂഡിഎഫും ബിജെപിയും രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ സിപിഎം സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിടിരുന്നു. ഷാഫി പറമ്പിൽ എംപി, ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
Read More
- എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കാനാകും? ഹർജി തള്ളി സുപ്രീം കോടതി
- ഒരു കോടിയും 300 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ, കുടുക്കിയത് വിരലടയാളം
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, നിരക്ക് വർധന പരിഗണനയിലെന്ന് മന്ത്രി
- ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പ്; രാത്രി പമ്പയിൽ ഇറങ്ങരുത്
- ഇന്ന് അതിശക്തമായ മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- 'അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചോളൂ;' മുന്നണി വിടുമെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ. മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.