scorecardresearch

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, നിരക്ക് വർധന പരിഗണനയിലെന്ന് മന്ത്രി

വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി

വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി

author-image
WebDesk
New Update
news

ഫയൽ ചിത്രം

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നത്. വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ന​വം​ബ​റി​ൽ നി​ര​ക്ക്​ വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കാ​ൻ​ ല​ക്ഷ്യ​മി​ട്ടെ​ങ്കിലും ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. യൂണിറ്റിന് 34 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് കെഎസ്ഇബിയുടെ ആവശ്യപ്പെട്ടിരിക്കുന്നത്.  വേനൽകാലത്തേക്ക് മാത്രമായി സമ്മർതാരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശുപാർശയും കെഎസ്ഇബി കമ്മീഷന് മുന്പിൽ വച്ചിട്ടുണ്ട്.

Read More

Kerala State Electricity Board

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: