scorecardresearch

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാർട്ടിക്ക് അപമാനമല്ല; എംവി ഗോവിന്ദൻ

തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാർട്ടി നടപടി എടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു

തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാർട്ടി നടപടി എടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു

author-image
WebDesk
New Update
MV Govindan, CPM

എംവി ഗോവിന്ദൻ

പത്തനംതിട്ട: കരുനാഗപ്പള്ളിയിലെ സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിക്ക് അപമാനമല്ലെന്നും ഒറ്റപ്പെട്ട സംഭവവമാണെന്നും എംവി ഗോവിന്ദൻ. തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാർട്ടി നടപടി എടുത്തു. അതൊക്കെ പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്നും വിഭാഗീയതയല്ലെന്നും എംവി ഗോവിന്ദൻ

Advertisment

"കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. പാർട്ടിക്ക് യോജിക്കുന്ന നിലയിലല്ല കാര്യങ്ങൾ ഉണ്ടായത്. ചില പ്രശ്നങ്ങൾ തെറ്റായ രീതിയിൽ പാർട്ടിയുടെ പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യപ്പെട്ടു. 38,000 ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു. ഒറ്റപ്പെട്ട സംഭവമായിട്ടല്ലേ അവിടെയും ഇവിടെയും പ്രശ്നമുണ്ടായത്. അയിരക്കണക്കിന് ലോക്കൽ സമ്മേളനം നടന്നു. 270 ഏരിയാസമ്മേളനം നടക്കുന്നു. എവിടെയും കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല. അവിടെയും ഇവിടെയും ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട ഫലപ്രദമായി കൈകാര്യം ചെയ്തുപോകുമെന്നതിന്റെ തെളിവാണ് ഇന്നത്തെ അനുഭവം. സമ്മേളനങ്ങൾ എല്ലാം നടക്കുന്നത് ആരോഗ്യകരമായാണ്"- എംവി ഗോവിന്ദൻ പറഞ്ഞു.

"കരുനാഗപ്പള്ളിയിൽ ഉയർന്നുവന്ന പ്രശ്നങ്ങളെല്ലാം പരിശോധിക്കും. പ്രശ്നക്കാരെ ആരെയും സംരക്ഷിക്കില്ല. കേരളത്തിലെ പാർട്ടി ഏതെങ്കിലും തരത്തിലുളള തെറ്റിനോട് കോംപ്രൈമൈസ് ചെയ്യില്ല. കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് തെറ്റുതിരുത്തി മുന്നോട്ടുപോകും. കരുനാഗപ്പള്ളിയിൽ അഡ്ഹോക്ക് കമ്മറ്റി എടുക്കുന്ന തീരൂമാനത്തിന് അനുസരിച്ചാണ് തീരുമാനമെടുക്കുക. ഇനി അവിടെ ലോക്കൽ, ഏരിയാ സമ്മേളനം ഈ സമ്മേളനകാലയളിൽ ഉണ്ടാവില്ല"-എംവി ഗോവിന്ദൻ പറഞ്ഞു.

Read More

Advertisment
MV Govindan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: