/indian-express-malayalam/media/media_files/2024/11/30/Vu36PaWA94Hwd70jGqN3.jpg)
രാഹുലും പ്രിയങ്കയും മുക്കത്ത് പൊതുസമ്മേളനത്തിന് എത്തിയപ്പോൾ
കോഴിക്കോട്: ജനങ്ങളോടൊപ്പം എന്നുമുണ്ടാകുമെന്ന ഉറപ്പുനൽകി പ്രിയങ്ക ഗാന്ധി. വയനാട് എംപി ആയി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രിയങ്ക കോഴിക്കോട് മുക്കത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. തന്നെ എംപി ആയി തിരഞ്ഞെടുത്തതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.
ആളുകൾക്ക് തന്നെ കാണാനും തന്നോട് അവരുടെ പ്രശ്നങ്ങൾ പങ്കിടാനും വീടിന്റെയും ഓഫീസിന്റെയും വാതിലുകൾ തുറന്നിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. "നിങ്ങളിൽനിന്ന് പഠിക്കാനാണ് ഞാൻ ഇവിടെയുള്ളത്. നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഞാൻ ഇവിടെയുണ്ട്. മനുഷ്യ-മൃഗ സംഘർഷം, ആരോഗ്യ സേവനങ്ങളുടെ ആവശ്യകത, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ച് എനിക്കറിയാം. ഇപ്പോൾ ഇതിനെല്ലാം വേണ്ടി പോരാടാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാനും ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളുടെ വീട്ടിൽ വരും, നിങ്ങളെ കാണും. എന്റെ വീടിന്റെയും ഓഫീസിന്റെയും വാതിൽ തുറന്നിരിക്കുന്നു. ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല"- പ്രിയങ്ക പറഞ്ഞു.
"നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നിങ്ങൾക്ക് ശക്തമായ ഭാവി ഉണ്ടാക്കുന്നതിനും ഞാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കും. എന്നെ എംപിയാക്കി, നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെയും നിങ്ങളുടെ പിന്തുണ നൽകുന്നതിലൂടെയും, നിങ്ങൾ എനിക്ക് ശക്തിയും ധൈര്യവും നൽകുന്നു"-പ്രിയങ്ക പറഞ്ഞു.
നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി
വയനാട്ടിലെ ദുരന്തബാധിതർക്ക് ധനസഹായം നൽകാത്തതിലും അദാനിവിഷയത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമുഖത കാണിക്കുന്നു. ഗൗതം അദാനിക്കെതിരെ യുഎസിൽ കുറ്റപത്രം നൽകിയിട്ടും നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാവാത്തത് വിചിത്രമായ കാര്യമാണെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
Read More
- സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ മുതൽ വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്
- സിപിഎമ്മിനുള്ളിലെ വിഭാഗീയത; കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി പിരിച്ചുവിട്ടു
- ക്ഷേമപെന്ഷന് തട്ടിപ്പ്; അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
- ദേശീയ പതാകയെ അവഹേളിച്ചു; ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.