/indian-express-malayalam/media/media_files/2024/11/30/uCqCtQ3jmvJfIJO95uMp.jpg)
കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ
തൃശൂർ: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി കൂട്ടപ്പിരിച്ചുവിടൽ. മുഴുവൻ താത്കാലിക ജീവനക്കാരെയും പുറത്താക്കിക്കൊണ്ടാണ് വൈസ് ചാൻസിലർ ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കൂട്ടപ്പിരിച്ചുവിടൽ എന്നാണ് വിവരം. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് വൈസ് ചാൻസിലറുടെ ഉത്തരവ്. ഒരു അധ്യായന വർഷത്തിൻറെ ഇടയ്ക്ക് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ആദ്യമാണ്. കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.
കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിൻറെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയോഗിക്കപ്പെട്ട താൽക്കാലിക അധ്യാപക - അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകലിൽ പഠിപ്പിക്കുന്ന മുഴുവൻ പേരും താൽക്കാലിക അധ്യാപകരാണ്. ഇവരെ പിരിച്ചുവിടുന്നതോടെ കലാമണ്ഡലത്തിൻറെ പ്രവർത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയുണ്ടാകും.
Read More
- എന്നും ജനങ്ങക്കൊപ്പമുണ്ടാകും; വയനാടിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
- സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ മുതൽ വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്
- സിപിഎമ്മിനുള്ളിലെ വിഭാഗീയത; കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി പിരിച്ചുവിട്ടു
- ക്ഷേമപെന്ഷന് തട്ടിപ്പ്; അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.