/indian-express-malayalam/media/media_files/2024/12/01/o5n4G4TLHaRceuw0Eiuk.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വ്യാജമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും, എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, ജോസ് കെ. മാണി വ്യക്തമാക്കി.
"കേരള കോൺഗ്രസ് മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുമാത്രമല്ല, എൽഡിഎഫിന്റെ അവിഭാജ്യഘടകമാണ് കേരള കോൺഗ്രസ്. എൽഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് കൊണ്ടുപോകുന്നത്," ജോസ് കെ. മാണി പറഞ്ഞു.
ആരെങ്കിലും പരസ്യമായോ രഹസ്യമായോ ചർച്ചചെയ്തിട്ടുണ്ടെങ്കിൽ അതിനുവച്ച വെള്ളം വാങ്ങിവച്ചാൽ മതിയെന്നും ജോസ് കെ. മാണി പറഞ്ഞു. "കഴിഞ്ഞ 60 വർഷക്കാലമായ കേരള രാഷ്ട്രിയത്തെ നയിച്ച ശക്തിയായി നിലനിന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടി മാറുന്നത് സംബന്ധിച്ച ഒരു അജണ്ട പാർട്ടിക്കില്ല."
യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും, അത് പാർട്ടി തള്ളുമെന്നും ജോസ്. കെ മാണി പറഞ്ഞു. നടന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. പാർട്ടി അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാർട്ടിക്ക് അപമാനമല്ല; എംവി ഗോവിന്ദൻ
- ക്ഷേമ പെൻഷൻ തട്ടിപ്പ്; തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് പരിശോധന നടത്തും
- കൊച്ചിയിൽ രണ്ടിടങ്ങളിലായി വൻ തീപിടിത്തം
- ഫിൻജാൽ പ്രഭാവം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ
- കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ;മുഴുവൻ താത്കാലിക ജീവനക്കാരെയും ഒഴിവാക്കി
- എന്നും ജനങ്ങക്കൊപ്പമുണ്ടാകും; വയനാടിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
- സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ മുതൽ വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.