scorecardresearch

എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കാനാകും? ഹർജി തള്ളി സുപ്രീം കോടതി

ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ. കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ. കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

author-image
WebDesk
New Update
Supreme Court, SC

ഫയൽ ഫൊട്ടോ

ഡൽഹി: അന്തരിച്ച മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി. ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ. കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻഡ് എൻജിനീയറായി നൽകിയ നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

Advertisment

എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. സര്‍വീസില്‍ ഇരുന്ന കാലത്ത് പ്രശാന്ത് കൈപ്പറ്റിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും തിരിച്ചു പിടിക്കരുതെന്ന് കോടതി നിർദേശിച്ചു.

ആശ്രിത നിയമനം സർക്കാർ ജീവനക്കാരുടെ മക്കൾക്ക് അർഹതപ്പെട്ടതാണെന്നും എംഎൽഎ സർക്കാർ ജീവനക്കനക്കാരനല്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് നെന്മാറ സ്വദേശിയായ എം. അശോക് കുമാർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ, നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ ആശ്രിത നിയമനം നൽകാൻ ജനുവരി 24ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം.

Advertisment

Read More

Supreme Court Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: