/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ആറ് പള്ളികൾ കളക്ടർക്ക് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി:ഓർത്തഡോക്‌സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ കളക്ടർക്ക് എറ്റെടുക്കാമെന്ന് ഹൈക്കോടതി. പളളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗവുമാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കോടതിയലക്ഷ്യ കേസിൽ പള്ളികൾ ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ സിംഗിൾ ബെഞ്ച് വിധിയ്ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചത്തെ സ്‌റ്റേ അനുവദിച്ചിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിച്ച കോടതി സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുകയും കോടതി വിധികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.
പാലക്കാട്, എറണാകുളം ജില്ലയിലെ ആറ് പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് നൽകണമെന്ന് ഉത്തരവ് പോലീസ് നടപ്പിലാക്കത്തതിനെ തുടർന്നാണ് പള്ളികൾ കളക്ടർമാർ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. പുളിന്താനം, ഓടക്കാലി, മഴുവന്നൂർ ,ചെറുകുന്നം, മംഗലംഡാം ,എരുക്കിൻചിറ പള്ളികൾ ഏറ്റെടുക്കാനായിരുന്നു നിർദേശം.
Read More
- യാത്ര പറയാതെ...നവീൻ ബാബു മടങ്ങി
- പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
- ദിവ്യ ഭീഷണിപ്പെടുത്തി;പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.