scorecardresearch

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം

ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം

ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം

author-image
WebDesk
New Update
Sabarimala

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനം. പ്രതിദിനം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനം. 

Advertisment

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സമയത്തു തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്കു കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയിലും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.  തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. 

നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.

ഈ വർഷം നവംബര്‍ 15ന് ശബരിമലയിൽ നട തുറക്കും. ഡിസംബർ 26 മണ്ഡല പൂജ നടക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30 നാണ് വീണ്ടും നട തുറക്കുക. 2025 ജനുവരി 14ന് ആണ് മകരവിളക്ക്.

Advertisment

Sabarimala Virtual Queue Booking Online: ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ട വിധം

Read More

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: