/indian-express-malayalam/media/media_files/2025/05/26/iXcDEvLqylpJhmtNrJGc.jpg)
ആര്യാടൻ ഷൗക്കത്ത് (ഇടത്), പി.വി.അൻവർ (വലത്)
Nilambur By Election Updates:നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കി യു.ഡി.എഫ്. പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി.വി. അൻവർ. നിലമ്പൂരിലെ ജനങ്ങൾ ഷൗക്കത്തിനെ താത്പര്യമില്ലെന്ന പറഞ്ഞ അൻവർ, തത്കാലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും വ്യക്തമാക്കി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആളാണ് ആര്യാടൻ ഷൗക്കത്ത്. വയനാട്ടിൽ വെച്ചാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായാണ് ചർച്ച നടത്തിയത് എന്നാണ് അൻവറിന്റെ ആരോപണം.
Also Read: അൻവറിനോട് അയവില്ല; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി
"സിപിഎമ്മിനെ ആര്യാടൻ ഷൗക്കത്ത് എവിടെയെങ്കിലും വിമർശിച്ചതായി കാണാൻ സാധിക്കുമോയെന്ന് അൻവർ ചോദിച്ചു. സിപിഎമ്മുമായി നല്ല സൗഹൃദത്തിലാണ് അദ്ദേഹം. ദേശാഭിമാനിയുടെ സാംസ്‌കാരിക സദസിൽ കേരളത്തിൽ വിളിക്കപ്പെടുന്ന അവർക്ക് ഇഷ്ടപ്പെട്ട വലതുപക്ഷത്തെ ഇടതുപക്ഷവാദിയാണ് അദ്ദേഹം. അങ്ങനെയുള്ളൊരാൾ പിണറായിസത്തിനെതിരെ എങ്ങനെയാണ് സംസാരിക്കുക. ഈ തിരഞ്ഞെടുപ്പ് ഗോദയിൽ ഒരു വാക്ക് നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല"- അൻവർ പറഞ്ഞു.
Also Read: ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്; കോൺഗ്രസിനോട് ഇടഞ്ഞ് അൻവർ
വി എസ് ജോയിക്ക് കോൺഗ്രസിൽ ഗോഡ് ഫാദർ ഇല്ലെന്നും ഉയർത്തിക്കൊണ്ടു വരേണ്ടവർ തന്നെ അവഗണിച്ചുവെന്നും അൻവർ പറഞ്ഞു. ജോയിയെ ആ പൊസിഷനിലേക്ക് എത്തിച്ചത് ഉമ്മൻചാണ്ടിയുടെ ആശിർവാദവും ജോയിയുടെ വ്യക്തിപരമായ കഴിവുമാണ്. ഇന്ന് ഉമ്മൻചാണ്ടി സർ ഇല്ല. ജോയിയെ ഉയർത്തിക്കൊണ്ട് വരേണ്ടവർ തന്നെ അവഗണിച്ചു. ജോയിയെ പിന്തുണയ്ക്കാൻ തക്കരീതിയിലുള്ള ഒരു നേതൃത്വവും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിട്ടില്ല. ഗോഡ്ഫാദർ ഇല്ലാത്തതിനാൽ ജോയ് സൈഡ്ലൈൻ ചെയ്യപ്പെട്ടു. ജോയ് സൈഡ്ലൈൻ ചെയ്യപ്പെടുമ്പോൾ അദ്ദേഹം മാത്രമല്ല ഈ മലയോര കർഷകർ കൂടിയാണ് അൻവർ പറഞ്ഞു.
ഷൗക്കത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന്,പഠിക്കേണ്ടതുണ്ടെന്ന് അൻവർ പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ പഠനത്തിന് ശേഷം തങ്ങൾ തീരുമാനമെടുക്കുമെന്നും കൂടിയാലോചനയ്ക്ക് ശേഷമാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഈ രണ്ടുദിവസത്തെ സമയം എന്ന് പറയുന്നത് ആ മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങൾക്ക് സംസാരിക്കേണ്ടതുണ്ട്. സമുദായ-സാംസ്‌കാരിക നേതാക്കളുമായി സംസാരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം സ്വീകരിച്ചുകൊണ്ടുള്ള നിലപാടായിരിക്കും സ്വീകരിക്കുക. അതുവരെ പ്രചാരണത്തിനിറങ്ങില്ലെന്നും അൻവർ വ്യക്തമാക്കി.
Read More
- വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം, വെന്റിലേറ്ററിൽ തുടരുന്നു
- കേരള തീരത്ത് കണ്ടെയ്നറുകൾ; എണ്ണ ചോർച്ചയുടെ അപകടസാധ്യതകൾ എന്തൊക്കെ? തയ്യാറെടുപ്പ് എങ്ങനെ?
- മുങ്ങിയ കപ്പലിലെ വസ്തുക്കൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്; ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്
- വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.