/indian-express-malayalam/media/media_files/uploads/2018/02/cochin-shipyard.jpg)
ഹൈദരാബാദ് എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്
കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. കപ്പൽ ശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയെന്ന സൂചനയെത്തുടർന്നാണ് നടപടി. ഹൈദരാബാദ് എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
2023 മാർച്ച് ഒന്ന് മുതൽ ഡിസംബർ പത്ത് വരെയുള്ള കാലയളവിൽ എയ്ജൽ പായൽ എന്ന ഫെയ്സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങൾ അടക്കമുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കപ്പൽശാലയിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More
- കൊച്ചി കപ്പൽശാലയിലെ മോഷണം: രണ്ട് പേരെ എൻഐഎ പിടികൂടി
- മുകേഷിന്റെ രാജിക്കായി പ്രതിഷേധം ശക്തം;കൈവിടാതെ സിപിഎം
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയൻ
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- ലൈസൻസ് ഇല്ലാത്തതിനാൽ അച്ഛൻ കാർ ഓടിക്കാൻ നൽകിയില്ല; കാർ കത്തിച്ച് മകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us