/indian-express-malayalam/media/media_files/VuYiBKFHig31th9qE9gs.jpg)
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം (പ്രതീകാത്മക ചിത്രം)
കൊച്ചി: സംസ്ഥാനത്തെ ബാറുകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കണമെന്നും മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിർദ്ദേശം നൽകണമെന്നും മോട്ടോർവാഹന വകുപ്പ് പുറത്തിറക്കി സർക്കുലറിൽ പറയുന്നു. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണമെന്നും നിർദേശമുണ്ട്.
ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി വ്യക്തമാക്കി. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
പിഴ അടച്ചില്ലേൽ പിടിവീഴും
ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടയ്ക്കാത്തവരെ കണ്ടെത്താനും തീരുമാനമുണ്ട്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടയ്ക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും.
വാഹനാപകടം കുറയ്ക്കാനുള്ള പോലീസ് മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവൽകരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.
Read More
- ആഘോഷക്കുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
- ഡിസിസി ട്രഷററുടെയും മകൻറെയും ആത്മഹത്യ;വയനാട് കോൺഗ്രസിൽ കുരുക്ക് മുറുകുന്നു
- ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്ന പരിപാടി എന്ത് ? ആരാണ് സംഘാടകർ
- ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ തുടരും
- ഉമാ തോമസിന്റെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.