scorecardresearch

ആരോഗ്യമന്ത്രിക്കെതിരായ പരാമർശം: വിവാദം മനഃപൂർവ്വം, സ്ത്രീവിരുദ്ധതയല്ല തന്റെ ശൈലിയെന്ന് മുല്ലപ്പള്ളി

തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങൾ നടത്തിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു

തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സിപിഎം നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങൾ നടത്തിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു

author-image
WebDesk
New Update
mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരായ പരമർശവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Advertisment

"നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ തൃണവത്കരിച്ച് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നേഴ്‌സുമാരും ആശാ-അംഗനവാടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ അവരാണ് അത്തരമൊരു വിജയത്തിന്റെ ശില്‍പ്പികള്‍. ആ വിജയത്തിന്റെ കിരീടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞത്," മുല്ലപ്പള്ളി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

Read More: ആരോഗ്യമന്ത്രി 'നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി' ആകാൻ നോക്കുന്നു: മുല്ലപ്പള്ളി

കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ “ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ” റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നുമുള്ള മുല്ലപ്പള്ളിയുടെ പരാമർശം വിവാദമായിരുന്നു. വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ പ്രസംഗിക്കവേയായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം.

Advertisment

ആരെയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും ഏതൊരു മന്ത്രിയും ചെയ്യുന്നതുപോലെ ഗസ്റ്റ് ഹൗസിലും കളക്ട്രേറ്റിലും വന്നുകൊണ്ട് അവലോകനം നടത്തുകയാണ് മന്ത്രി കെകെ ശൈലജ ചെയ്തതെന്നും ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുല്ലപ്പള്ളി പറഞ്ഞു.

Read More: നോ, മാപ്പ്; കെ.കെ.ശെെലജക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുല്ലപ്പള്ളി

"ഏതൊരു മന്ത്രിയും ചെയ്യുന്നതുപോലെ ഗസ്റ്റ് ഹൗസിലും കളക്ട്രേറ്റിലും വന്നുകൊണ്ട് അവലോകനം നടത്തുകയാണ് മന്ത്രി ചെയ്തത്. അത്തരം മോണിറ്ററി പ്രവര്‍ത്തനം നടത്തിയതില്‍ ഞാന്‍ മന്ത്രിയെ അക്കാലത്ത് തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നു താന്‍ വിശേഷിപ്പിച്ചത്."- മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പിആർ വർക്ക് നടത്തുകയാണെന്ന വാദം മുല്ലപ്പള്ളി ആവർത്തിച്ചു. കോവിഡ് പ്രവര്‍ത്തനങ്ങളുമായി 42 അന്താരാഷ്ട്ര ജേണലുകളില്‍ ലോകത്തിന് തന്നെ ഏറ്റവും പ്രശസ്തമായ നിലയില്‍ കേരളമാണെന്ന് പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിയത്. ബ്രിട്ടീഷ് ഗാര്‍ഡിയന്‍ ആരോഗ്യമന്ത്രി റോക്ക് സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചതെന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More: കെ കെ ശൈലജ റോക്ക്സ്റ്റാര്‍; മുല്ലപ്പള്ളിക്ക് മറുപടിയുമായി ഗാര്‍ഡിയന്‍ മാധ്യമ പ്രവര്‍ത്തക

സിപിഎം നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍   നടത്തിയവർ

തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

"ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാന്‍ നടത്തിയിട്ടില്ല. എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഞാന്‍. സ്ത്രികളുടെ ഉന്നമനത്തിനും അവകാശപോരാട്ടത്തിനും മുന്നില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ്. അത് കേരളീയ പൊതുസമൂഹത്തിനറിയാം. ഈ അവസരത്തില്‍ എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവരാണ്," മുല്ലപ്പള്ളിയുടെ പ്രസ്താവനയിൽ പറയുന്നു.

Read More: 'സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരൻ', മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി

"കേരളത്തിലെ ജീവിച്ചിരിക്കുന്ന വന്ദ്യവയോധികയും ഉത്തമ കമ്മ്യൂണിസ്റ്റുമാണ് കെ.ആര്‍.ഗൗരിയമ്മ. കൗരവ സദസില്‍ വസ്ത്രാക്ഷേപത്തിന് വിധേയായ ദ്രൗപതിയെക്കാള്‍ കടുത്ത പീഡനമാണ് തന്റെ പാര്‍ട്ടിയില്‍ നിന്ന് താന്‍ അനുഭവിച്ചത്. ഗൗരിയമ്മ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍,ലതികാ സുഭാഷ്, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ എത്ര തരംതാണതും മോശവുമായ പദങ്ങളുപയോഗിച്ചാണ് അവഹേളിച്ചത്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരായ പടപ്പുറപ്പാട് കോവിഡ് പ്രതിരോധങ്ങള്‍ പാളിയതിലെ ജാള്യത മറയ്ക്കാനാണ്,"- കെപിസിസി പ്രസിഡന്റ് പറയുന്നു.

ലിനിയുടെ ഭര്‍ത്താവിന്റെ ആരോപണം തെറ്റെന്ന് മുല്ലപ്പള്ളി

നിപ പോരാളിയായ ലിനിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് ആരോപിച്ചത് തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു. "ലിനിയുടെ ഭര്‍ത്താവിനെ പ്രാദേശിക നേതാവിന്റെ ഫോണില്‍നിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവര്‍ത്തകന്‍ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നത് ശരിയാണോയെന്ന് അദ്ദേഹം സ്വന്തം മനസാക്ഷിയോട് ചോദിക്കുന്നാണ് ഉചിതം. ലിനിക്ക് മരണാനന്തര ബഹുമതി നല്‍കണമെന്ന താനും കെ.സി വേണുഗോപാലും എം.കെ.രാഘവനും എം.പിമാര്‍ എന്ന നിലയില്‍ അന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. ആരെയും താന്‍ സ്വഭാവഹത്യ നടത്താറില്ല. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരെ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണ്," മുല്ലപ്പള്ളി പറഞ്ഞു.

Read More: അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല, ലിനിയുടെ കുടുംബത്തെ വേട്ടയാടരുത്: മുഖ്യമന്ത്രി

"നിപ കാലത്ത് പേരാമ്പ്ര ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ എം.പി എന്ന നിലയ്ക്ക് മണ്ഡലത്തില്‍ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കളക്ടര്‍ വിളിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എം.പി എന്ന നിലയില്‍ തന്റെയും യു.ഡി.എഫിന്റെയും എല്ലാ സഹകരണവും ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും വാഗ്ദാനം ചെയ്താണ്. അന്ന് അത് വളരെ പ്രാധാന്യത്തൊടെ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Mullappally Ramachandran Kk Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: