നോ, മാപ്പ്; കെ.കെ.ശെെലജക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുല്ലപ്പള്ളി

വാക്കുകൾ വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശെെലജക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ പ്രസ്‌താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. “നിപ പ്രതിരോധത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ആരോഗ്യമന്ത്രിയെ റാണിയെന്നും രാജകുമാരിയെന്നും വിളിച്ചതിൽ എന്താണ് തെറ്റ്? മാപ്പ് പറയില്ല,” മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

“നിപ പ്രതിരോധ വിജയത്തിനു പിന്നിൽ നഴ്‌സുമാരും ഡോക്‌ടർമാരുമാണ് പ്രവർത്തിച്ചത്. അവർക്ക് മാത്രമാണ് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ളത്. കോവിഡ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതി നൽകാൻ എംപിയെന്ന നിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. നിപാ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്, ആരെയും അധിക്ഷേപിക്കുന്ന സ്വഭാവക്കാരനല്ല, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിക്കുന്ന പാരമ്പര്യം ഇല്ല.” മുല്ലപ്പള്ളി പറഞ്ഞു.

Read Also; തിരുവനന്തപുരത്തെ രോഗബാധിത നഗരമാക്കാൻ സംഘടിതശ്രമം: മന്ത്രി കടകംപള്ളി

പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് മുല്ലപ്പള്ളി നേരത്തെ ആരോപിച്ചത്. ആരോഗ്യമന്ത്രി പ്രതിരോധ​ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രധാന വിമർശനം. കോഴിക്കോട്ട് നിപ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടക്ക് വന്ന് പോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

“നിപ പ്രതിരോധിച്ചതിന്റെ അനുമോദനം ആത്മാര്‍ഥമായ സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ്. കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നത്.” മുല്ലപ്പള്ളി സെക്രട്ടറിയേറ്റിനു മുൻപിൽ പ്രസംഗിച്ചു. ഇത് പിന്നീട് വലിയ വിവാദമായി. സാമൂഹ്യമാധ്യമങ്ങളിലടക്കം മുല്ലപ്പള്ളിക്ക് വിമർശനമുയർന്നു. അതിനുപിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mullappally ramachandran kk shailaja congress cpim

Next Story
തിരുവനന്തപുരത്തെ രോഗബാധിത നഗരമാക്കാൻ സംഘടിതശ്രമം: മന്ത്രി കടകംപള്ളിKerala Legislative Assembly Election 2021, Kerala Assembly Election 2021, Kadakampally, Kadakampally Surendran, Kattayikkonam, CPM, BJP, CPM-BJP, CPM-BJP Conflict, സിപിഎം, ബിജെപി, തിരഞ്ഞെടുപ്പ്, സംഘർഷം, കാട്ടായിക്കോണം, കാട്ടായിക്കോണം സംഘർഷം, സിപിഎം ബിജെപി സംഘർഷം, കടകംപള്ളി, കടകംപള്ളി സുരേന്ദ്രൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express