scorecardresearch

വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ട് മലയാളികൾക്ക് പരുക്ക്

വടക്കൻ ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലം സ്വദേശി നിബിൻ മാക്സ്‌വെൽ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു.

വടക്കൻ ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലം സ്വദേശി നിബിൻ മാക്സ്‌വെൽ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു.

author-image
WebDesk
New Update
nibin maxwell killed israel

ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗത്തിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

വടക്കൻ ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ മൃതദേഹം സിവ് ആശുപത്രിയിൽ തിരിച്ചറിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Advertisment

തിങ്കളാഴ്ച ലെബനനിൽ നിന്ന് തൊടുത്തുവിട്ട ടാങ്ക് വേധ മിസൈൽ ഇസ്രയേലിൻ്റെ വടക്കൻ അതിർത്തി പ്രദേശമായ മാർഗലിയോട്ടിന് സമീപമുള്ള തോട്ടത്തിലാണ് വന്നു പതിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇസ്രായേലിൻ്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് (കൂട്ടായ കാർഷിക സമൂഹം) എന്ന സ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് രക്ഷാപ്രവർത്തന സേവനങ്ങളുടെ വക്താവ് മഗൻ ഡേവിഡ് അഡോം (എംഡിഎ) സാക്കി ഹെല്ലർ പിടിഐയോട് പറഞ്ഞു.

missile attack | nibin maxwell died

മുഖത്തും ശരീരത്തിലും മുറിവേറ്റ ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുണ്ട്. അദ്ദേഹത്തിന് ഇന്ത്യയിലെ കുടുംബവുമായി സംസാരിക്കാൻ കഴിയും,” ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ഇടുക്കി ജില്ലക്കാരനാരനായ മെൽവിന് നിസ്സാരമായി പരിക്ക് മാത്രമേയുള്ളൂ. അദ്ദേഹം വടക്കൻ ഇസ്രായേലിലെ നഗരമായ സഫേദിലെ സിവ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസൈൽ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എം.ഡി.എ നേരത്തെ അറിയിച്ചിരുന്നു. 

Advertisment

ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് ഒക്ടോബർ 8 മുതൽ വടക്കൻ ഇസ്രയേലിൽ ദിവസവും റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു.

കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Read More

isreal Missile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: