scorecardresearch

അതിഥി തൊഴിലാളിക്ക് പട്ടിക്കൂട്ടിൽ ദുരിതജീവിതം; ഇടപെട്ട് പൊലീസ്

500 രൂപ മാസവാടകയ്ക്കാണ് പട്ടിക്കൂട് വാടകയ്ക്ക് നൽകിയത്

500 രൂപ മാസവാടകയ്ക്കാണ് പട്ടിക്കൂട് വാടകയ്ക്ക് നൽകിയത്

author-image
WebDesk
New Update
Dog Cage, Piravom

ചിത്രം: സ്ക്രീൻഗ്രാബ്

എറണാകുളം: പിറവത്ത് അതിഥി തൊഴിലാളി വാടകയ്ക്ക് താമസിക്കുന്നത് പട്ടിക്കൂട്ടിൽ. ജീർണാവസ്ഥയിലുള്ള പഴയ പട്ടിക്കൂടിലാണ് മൂന്ന് മാസമായി തൊഴിലാളി കഴിയുന്നത്. പട്ടിക്കൂട്ടിൽ കഴിയുന്നതിനായി അതിഥി തൊഴിലാളിയിൽ നിന്ന് കെട്ടിടം ഉടമ മാസം 500 രൂപവീതം വാടക വാങ്ങുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Advertisment

ബംഗാള്‍ സ്വദേശിയായ ശ്യാം സുന്ദറാണ് കേരളത്തിൽ ദുരിതജീവിതം നയിക്കുന്നത്. പ്രദേശ വാസികൾ അറിയിച്ചതോടെയാണ് വിവരം പുറത്തു വരുന്നത്. അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്നാണ് പട്ടിക്കൂട്. മറ്റു തൊഴിലാളികൾ നൽകുന്ന വാടക നൽകാൻ ഇല്ലാത്തതിനാൽ പട്ടിക്കൂട്ടിൽ കഴിയാൻ വീട്ടുടമ അനുവാദം നൽകുകയായിരുന്നു എന്ന് ശ്യാം സുന്ദർ പറഞ്ഞു.

വീട്ടിൽ നിരവധി അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂട്ടിലാണ് കഴുന്നതെന്ന കാര്യം അറിയില്ലെന്നായിരുന്നു എന്നുമാണ് വീട്ടുടമയുടെ പ്രതികരണം. നിലവിൽ അതിഥി തൊഴിലാളിയേയും വീട്ടുടമയേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

വാർത്ത പുറത്തു വന്നതോടെ വാർഡ് മെമ്പർ അടക്കമുള്ള നാട്ടുകാർ സ്ഥലത്തെത്തുകയും, സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം ഒരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്.

Advertisment

Read More

Ernakulam Migrant Labours

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: