scorecardresearch

ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25000 രൂപ; മാലിന്യം തള്ളലിൽ പ്രതികരണവുമായി എംജി ശ്രീകുമാർ

വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണ് വീട്ടുജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതെന്നാണ് ഇതുസംബന്ധിച്ച് എംജി ശ്രീകുമാർ നൽകുന്ന വിശദീകരണം

വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണ് വീട്ടുജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതെന്നാണ് ഇതുസംബന്ധിച്ച് എംജി ശ്രീകുമാർ നൽകുന്ന വിശദീകരണം

author-image
WebDesk
New Update
MG Sreekumar, Case

എംജി ശ്രീകുമാർ

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ 25000രൂപ പിഴയടച്ച സംഭവത്തിൽ വിശദീകരണവുമായി ഗായകൻ എംജി ശ്രീകുമാർ.വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണ് വീട്ടുജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതെന്ന് എംജി ശ്രീകുമാർ.

Advertisment

"കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്.അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണ്. ഞാൻ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല.  ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ എന്ന് പറയുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും"- എം.ജി.ശ്രീകുമാർ ട്വൻറെി ഫോർ ന്യൂസിനോട് പ്രതികരിച്ചു. 

ഗായകൻ എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് ഒരു മാലിന്യപ്പൊതി എറിയുന്നത്  നസീം എൻ.പി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നാണ് മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.നേരത്തെ ഐ ഇ മലയാളത്തിന്റെ 'വർത്തമാനം' പോഡ്‌കാസ്റ്റിലാണ്  തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ്, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സർക്കാർ ഒരു വാട്ട്സാപ്പ് നമ്പർ പ്രസിദ്ധപ്പെടുത്തിയതായി അറിയിച്ചത്.

Advertisment

ഇതിന്റെ വിശദാംശങ്ങൾ പറയുന്ന ഐഇ മലയാളം പോഡ്കാസ്റ്റിന്റെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എംജി ശ്രീകുമാറിൻറെ വീട്ടിൽ നിന്നും മാലിന്യം വലിച്ചെറിയുന്നതിൻറ ദൃശ്യം മന്ത്രി ഇതുസംബന്ധിച്ച് പറയുന്ന വീഡിയോയുടെ ശബ്ദവും ചേർത്താണ് നസീം എൻ.പി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നും പോസ്റ്റ് ചെയ്തത്. 

ഇതേ തുടർന്ന് വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. പിഴ ഈടാക്കിയ വിവരം മന്ത്രി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണവുമായി എംജി ശ്രീകുമാർ രംഗത്തെത്തിയത്. 

അതേസമയം, മാലിന്യത്തിൻറെ തോത് അനുസരിച്ചാണ് പിഴ ഈടാക്കുന്നതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി ഐഇ മലയാളത്തിനോട് പറഞ്ഞു. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ,  പതിനായിരം മുതൽ ഒരു ലക്ഷം രൂപവരെ പിഴ ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read More

Mb Rajesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: