scorecardresearch

Suresh Gopi Spat with Media: നിങ്ങളാരാ? ബി കെയർഫുൾ;മാധ്യമങ്ങളോട് കയർത്ത് വീണ്ടും സുരേഷ് ഗോപി

ജബൽപൂർ സംഭവത്തെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് കേന്ദ്രമന്ത്രി രോഷാകുലനായി പ്രതികരിച്ചത്

ജബൽപൂർ സംഭവത്തെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് കേന്ദ്രമന്ത്രി രോഷാകുലനായി പ്രതികരിച്ചത്

author-image
WebDesk
New Update
Suresh Gopi, MP Suresh Gopi, BJP

സുരേഷ് ഗോപി

Suresh Gopi Spat with Media: കൊച്ചി: മാധ്യമങ്ങളോട് വീണ്ടും കയർത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പാർലമെൻറെ് സമ്മേളനം പൂർത്തിയാക്കി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കവേയാണ് രോഷാകുലനായത്. ജബൽപൂരിൽ വൈദീകർക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചപ്പോഴാണ് കേന്ദ്ര മന്ത്രി രോഷാകുലനായത്. 

Advertisment

ജബൽപൂരിലെ സംഭവത്തെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങളാരാണെന്ന് ചോദിച്ചാണ് കേന്ദ്ര മന്ത്രി രോഷാകുലനായത്. 'നിങ്ങളാരാ... ആരോടാണ് ചോദിക്കുന്നതെന്ന് . വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമങ്ങൾ എന്നാൽ ആരാ? ഇവിടുത്തെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. ഏതാ ചാനൽ?', കൈരളിയാണെന്ന് പറഞ്ഞപ്പോൾ 'ആ ബെസ്റ്റ്' എന്നായിരുന്നു പ്രതികരണം. ജബൽപ്പൂരിൽ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

അതേസമയം, വഖഫ് നിയമഭേദഗതി ബില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. "നന്മയുള്ള സ്ഥാപനമാണത്. എന്നാല്‍ നന്മയുള്ള സ്ഥാപനത്തിലെ അപാകതകള്‍, കിരാതമായ രൂപത്തിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാനും, ആ സമുദായത്തിലുള്ളവര്‍ക്കു പോലും ദോഷകരമായി മാറാതിരിക്കാതിരിക്കാനുള്ള നിയമ മാറ്റമാണ് നടന്നിരിക്കുന്നത്- സുരേഷ് ഗോപി പറഞ്ഞു.

Advertisment

Read More

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: