/indian-express-malayalam/media/media_files/2025/04/04/153NQYzxmsGwONWqnTNt.jpg)
രാഷ്ട്രീയത്തിൽ താത്പര്യമുണ്ടെന്ന് പിണറായി വിജയൻറെ ചെറുമകൻ
Pinarayi Vijayans Grandson about Politics: രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പിണറായി വിജയന്റെ ചെറുമകൻ ഇഷാന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. റിപ്പോർട്ടർ ടിവിയോടാണ് പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ മനസ്സുതുറന്നത്. ഇത് രണ്ടാമത്തെ പാർട്ടി കോൺഗ്രസിലാണ് പങ്കെടുക്കുന്നത്. കഴിഞ്ഞതവണ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്തിരുന്നു. ഓർമയിൽ നിൽക്കുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസ് അതായിരുന്നുവെന്നും പറഞ്ഞു.
രാഷ്ട്രീയത്തിനോട് എങ്ങനെയാണെന്ന് ചോദ്യത്തിന് താൽപര്യമുണ്ടെന്നായിരുന്നു മറുപടി. "രാഷ്ട്രീയത്തിൽ താൽപര്യമുണ്ട്.ഫാമിലി ബാക്ക് ഗ്രൗണ്ട് അങ്ങനെയായിതുകൊണ്ട് ചെറുതായി താൽപര്യമുണ്ട്. രാഷ്ട്രീയത്തിൽ ചെറുതായി പ്രവർത്തിക്കുന്നുണ്ട്. ബാലസംഘത്തിൽ മെമ്പർഷിപ്പ് ഉണ്ട്".-ഇഷാൻ പറഞ്ഞു.
കൊല്ലത്ത് സിപിഎം സംസ്ഥാനസമ്മേളനം നടന്നപ്പോൾ പരീക്ഷ നടക്കുന്നതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇഷാൻ പറഞ്ഞു. എട്ടാം ക്ലാസ് പരീക്ഷഫലം കാത്തിരിക്കുന്ന ഇഷാൻ, മുത്തശ്ശി കമലക്കൊപ്പമാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയത്.
Read More
- Weather in Kerala: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; വിചാരണയ്ക്ക് അനുമതി
- വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അതിക്രമം പാടില്ല; ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്
- Waqf Amendment Bill: ലോക്സഭ കടന്ന് വഖഫ് ഭേദഗതി ബിൽ: ഇന്ന് ബിൽ രാജ്യസഭയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us