scorecardresearch

ASHA Workers Protest: ആശയറ്റോ...? ആശമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യവകുപ്പ്

ആശമാർക്ക് പറയാനുള്ളതെല്ലാം കേട്ടിട്ടും കടുംപിടുത്തം തുടരുമ്പോൾ ഇനി ചർച്ചകൊണ്ട് പ്രയോജനമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്

ആശമാർക്ക് പറയാനുള്ളതെല്ലാം കേട്ടിട്ടും കടുംപിടുത്തം തുടരുമ്പോൾ ഇനി ചർച്ചകൊണ്ട് പ്രയോജനമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്

author-image
WebDesk
New Update
news

ആശമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യവകുപ്പ്

ASHA Workers Protest: തിരുവനന്തപുരം: സെക്രട്ടററിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യവകുപ്പ്. ആശമാർക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. ആശമാർ കടുപിടുത്തം പിടിക്കുമ്പോൾ ഇനി ചർച്ചകൊണ്ട് പ്രയോജനമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 

Advertisment

നേരത്തെ, ആശമാരുമായി വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്. എന്നാൽ പരമാവധി താഴ്‌ന്നെന്നും ആശമാർക്ക് പറയാനുള്ളതെല്ലാം കേട്ടിട്ടും കടുംപിടുത്തം തുടരുമ്പോൾ ഇനി ചർച്ചകൊണ്ട് പ്രയോജനമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.  

വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ആശമാരുമായി മൂന്നാം വട്ട ചർച്ചനടത്തിയിരുന്നു. സിഐടിയു, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും വ്യാഴാഴ്ച നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. ആശമാരുടെ വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന് ചർച്ചയിൽ സർക്കാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആ നിർദേശത്തെ ആശമാർ തള്ളിയിരുന്നു. അതേസമയം, ചർച്ചയിൽ പങ്കെടുത്ത തൊഴിലാഴി സംഘടനകൾ ഈ നിർദേശത്തോട് യോജിച്ചിരുന്നു. 

ഓണറേറിയം വർധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശമാരുടെ സമരം വെള്ളിയാഴ്്ച അൻപത്തിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരസമരം പതിനാറാം ദിവസവും തുടരുകയാണ്. അതേസമയം, ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി.

Read More

Advertisment
Veena George Kerala Health Department Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: