/indian-express-malayalam/media/media_files/F3yb4PSTu92WvW1KNEmm.jpg)
എം പോക്‌സ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കർശന ജാഗ്രത ആരംഭിച്ചു
മലപ്പുറം: സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തി എം പോക്‌സ് ലക്ഷണങ്ങളോട് ചികിത്സയിലായിരുന്ന മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനാണ് എം പോക്‌സ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദുബായിൽ നിന്ന് എത്തിയപ്പോൾ തന്നെ പനിയെ തുടർന്ന് ഇയാൾ ചികിത്സ തേടുകയായിരുന്നു. എം പോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഇയാളുടെ കുടുംബാംഗങ്ങളുടെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. എം പോക്‌സ് ബാധിച്ചയാളുടെ റൂട്ട് മാപ്പ് അടക്കം അടിയന്തരമായി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
എം പോക്‌സ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കർശന ജാഗ്രത ആരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
14 ജില്ലകളിലും ചികിത്സ
സംസ്ഥാനത്ത് പതിനാല് ജില്ലകളിലും എം പോക്‌സിന് ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരും ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.
/indian-express-malayalam/media/media_files/QNXYnfIw1eaB7JqgGgnH.jpg)
തിരുവന്തപുരത്ത് ഗവർമെന്റെ ഹോസ്പിറ്റലിലും കൊല്ലത്ത് ജില്ലാ ആശുപത്രിയിലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലും കോട്ടയത്ത് പാലാ സർക്കാർ ആശുപത്രിയിലുമാണ് ചികിത്സ ലഭ്യമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലാ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്,എറണാകുളം മെഡിക്കൽ കോളേജ്, ആലൂവ ജില്ലാ ആശുപത്രിയിലും സൗകര്യങ്ങളുണ്ട്.
തൃശൂരിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളേജ്, കാസർകോട് ജില്ലാ ആശുപത്രി എന്നിവടങ്ങളിലും ചികിത്സ സൗകര്യങ്ങൾ ലഭ്യമാണ്.
Read More
- ഓണക്കുടിയിലും റെക്കോർഡ്; വിറ്റത് 818 കോടിയുടെ മദ്യം
- നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങും
- അർജുനായുള്ള തിരച്ചിൽ;ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടി; നിർണായക യോഗം ഇന്ന്
- ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ആവേശപ്പോരിനൊരുങ്ങി പള്ളിയോടങ്ങൾ
- നിപ; മലപ്പുറത്ത് മൂന്നു പേരുടെ ഫലങ്ങള് കൂടി നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 255 പേർ
- വയനാട് ദുരന്തം; മെമ്മോറാണ്ടം തയ്യാറാക്കിയതിൽ വലിയ അപാകത: വിഡി സതീശൻ
- പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.