scorecardresearch

വയനാടിന് 5 കോടി സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ; രക്ഷാദൗത്യ സംഘം കേരളത്തിലേക്ക്

ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും അഗ്നിരക്ഷാ ടീമിനെയും വയനാട്ടിലേക്ക് അയയ്‌ക്കുകയാണെന്ന് സ്റ്റാലിൻ അറിയിച്ചു

ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽ സംഘത്തെയും അഗ്നിരക്ഷാ ടീമിനെയും വയനാട്ടിലേക്ക് അയയ്‌ക്കുകയാണെന്ന് സ്റ്റാലിൻ അറിയിച്ചു

author-image
WebDesk
New Update
M.K.Stalin, Wayanad Landslide

ചിത്രം: എക്സ്

കൊച്ചി: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് അടിയന്തര സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് സർക്കാർ. ദുരന്ത നിവാരണത്തിന് അടിയന്തരമായി 5 കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി 5 കോടി രൂപ നൽകുന്നതായി സ്റ്റാലിൻ എക്സിലൂടെ അറിയിച്ചു.

Advertisment

രക്ഷാ പ്രവത്തനത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. ‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 5 കോടി രൂപ തമിഴ്നാട് അനുവദിച്ചത്.

 "വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ 5 കോടി രൂപ നൽകുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ ടീമിനെയും അയയ്‌ക്കുന്നുണ്ട്. ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനുമായി ഞാൻ ഫോണിൽ സംസാരിച്ചു. നമ്മൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യും," സ്റ്റാലിൻ എക്സിൽ കുറിച്ചു.

Advertisment

അവസാന കണക്കുകൾ അനുസരിച്ച് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടരുടെ എണ്ണം 66- ആയി. പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മുണ്ടക്കൈയിൽ ഒരുപാട് ആളുകൾ ഇനിയും മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്‌കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി.

അതെസമയം, ഉരുൾപൊട്ടലുണ്ടായ ചുരൽമലയിൽ താൽക്കാലിക ആശൂപത്രി സജ്ജീകരിച്ചു. ചൂരൽമലയിലെ പോളിടെക്‌നിക്കൽ കോളേജിലാണ് താൽക്കാലിക ആശൂപത്രി സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനുപുറമേ അടിയന്തര സേവനങ്ങൾ നൽകാൻ ചൂരൽമല പള്ളിയിലും മദ്രസയിലും ക്ലിനിക്കൽ സേവനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് അഞ്ച് ക്യാമ്പുകൾ കൂടി ആരംഭിക്കും.

Read More

Landslide Mk Stalin Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: