/indian-express-malayalam/media/media_files/uploads/2018/11/k-sudhakaran-2.jpg)
കെ സുധാകരൻ
തിരുവനന്തപുരം: പാലക്കാട് ഉപ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ഡിസിസിയുടെ കത്ത് പുറത്ത് വന്ന വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. കത്ത് ചോർന്ന് സംഭവത്തെ ഗൗരവമായിട്ടാണ് കെപിസിസി കാണുന്നതെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ സംഘടനാതല നടപടിയും ഉണ്ടാകുമെന്നാണ് സൂചന.
"അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവർത്തനത്തിൽ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയർന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാർട്ടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോൺഗ്രസിന്റെ സംസ്‌കാരം- കെ സുധാകരൻ പറഞ്ഞു.കോൺഗ്രസിന് സംഘടനാ പ്രവർത്തനവും സാമൂഹ്യ സേവനവും നടത്താൻ ബിജെപിയുടെ സഹായം വേണ്ട "- കെ സുധാകരൻ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തെ രാഷ്ട്രീയായുധമാക്കുകയാണ് സിപിഎം. ഡിഡിസിയുടെ നിർദേശം അവഗണിച്ചതിന് പിന്നിൽ വിഡി സതീശനും ഷാഫി പറമ്പിലുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമായാണ് കത്ത് പുറത്തുവന്നതെന്നും എൽഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അതൃപ്തരായ പരാമവധി നേതാക്കളെ കൂടെ നിർത്താനാണ് സിപിഎമ്മിന്റെ ശ്രമം.
എന്നാൽ, സിപിഎം കത്ത് വിവാദം ഉയർത്തികാട്ടുന്നത് പിപി ദിവ്യയുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ നിന്ന് ചർച്ച ഒഴിവാക്കാനാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. കത്ത് വിവാദത്തിന് പിന്നിൽ സിപിഎം-ബിജെപി ഗൂഡാലോചന ഉണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Read More
- പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ
- പൂരം കലക്കൽ; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
- തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- ഇങ്ങോട്ട് വാ എന്ന് കേന്ദ്രം, ഇവിടെ നില്ലെന്ന്കേരളം; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിന് പിന്നിലെ കഥ
- യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.