scorecardresearch

വയനാട് ഉരുൾപൊട്ടൽ: എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് പ്രധാനമന്ത്രി, ഏത് സഹായത്തിനും ബന്ധപ്പെടാമെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്ടറുമായും രാഹുൽ സംസാരിച്ചു

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്ടറുമായും രാഹുൽ സംസാരിച്ചു

author-image
WebDesk
New Update
news

വയനാട്ടിലെ രണ്ടിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ടു. സ്ഥിതിഗതികൾ തിരക്കിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായധനം പ്രഖ്യാപിച്ചു.

Advertisment

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്ടറുമായും രാഹുൽ സംസാരിച്ചു. ഏത് സഹായത്തിനും ബന്ധപ്പെടാമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് കേന്ദ്രമന്ത്രിമാരോട് അഭ്യർത്ഥിക്കുമെന്നും രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാ യുഡിഎഫ് പ്രവർത്തകരോടും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ അഭ്യർത്ഥിക്കുന്നതായും രാഹുൽ പറഞ്ഞു.

വയനാട്ടിലെ രണ്ടിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 45 ആയി. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് മേപ്പാടി മുണ്ടക്കൈയിലും രണ്ടുമണിയോടെ ചൂരൽമലയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഇതുവരെ ആറ് മൃതദേഹങ്ങൾ കിട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ദുരന്തം നടന്ന സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. മലവെള്ള പാച്ചിലിൽ നിരവധി ആളുകൾ ഒഴുകിപോയെന്നും റിപ്പോർട്ടുകളുണ്ട്. 

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ട സ്ഥിതിയാണ്. ഉരുൾപൊട്ടലിൽ ചൂരൽമല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. ചൂരൽമല പാലവും ഒലിച്ചുപോയി. ഇതേ തുടർന്ന് ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണ്.

Advertisment

കൺട്രോൾ റൂം നമ്പറുകൾ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ-ഡെപ്യൂട്ടി കളക്ടർ- 8547616025,തഹസിൽദാർ  വൈത്തിരി - 8547616601,കൽപ്പറ്റ ജോയിന്റ് ബി.ഡി.ഒ  ഓഫീസ് - 9961289892,അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ - 9383405093,അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ - 9497920271,വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.ഫോൺ : 9497900402, 0471 2721566.

Read More

Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: