scorecardresearch

അന്യായ നികുതി വിഭജനം; പിണറായി ഉൾപ്പെടെ 8 മുഖ്യമന്ത്രിമാരെ ചർച്ചയ്ക്ക് ക്ഷണിച്ച് കർണാടക

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമേ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കും കോൺക്ലേവിലേക്ക് ക്ഷണമുണ്ട്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമേ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കും കോൺക്ലേവിലേക്ക് ക്ഷണമുണ്ട്

author-image
WebDesk
New Update
Chief Minister Siddaramaiah, Pinarayi Vijayan

ചിത്രം: എക്സ്

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ അന്യായ നികുതി വിഭജനം ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളെ ക്ഷണിച്ച് കർണാടക സർക്കാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് കർണാട മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരുവിൽ നടക്കുന്ന കോൺക്ലേവിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Advertisment

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കും കത്ത് അയച്ചിട്ടുണ്ട്.  16-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പായി വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലേചന നടത്തുന്ന സമയത്താണ് കർണാടകയുടെ ക്ഷണം.

നികുതി വിഭജയം സംബന്ധിച്ച കമ്മീഷന്റെ ശുപാർശകൾ 2026-27 സാമ്പത്തിക വർഷം മുതൽ അഞ്ചു വർഷത്തേക്ക് ബാധകമായിരിക്കും. 15-ാം ധനകാര്യ കമ്മീഷൻ കാര്യക്ഷമതയുടെയും പ്രകടനത്തിൻ്റെയും ചെലവിൽ ഇക്വിറ്റിക്ക് അമിതമായ ഊന്നൽ നൽകിയെന്ന് സിദ്ധരാമയ്യ കത്തിൽ പറഞ്ഞു. രാജ്യത്തിന്‍റെ ജിഡിപിയിലും മൊത്ത നികുതി വരുമാനത്തിലും ശക്തമായി സംഭാവന നല്‍കുന്ന സംസ്ഥാനങ്ങള്‍ പലവഴികളില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. അതിനാൽ രാഷ്‌ട്രീയമായും സാമ്പത്തികമായും ശക്തമായ ഒരു യൂണിയന് വേണ്ടി ഇക്വിറ്റി സന്തുലിതമാക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും സിദ്ധരാമയ്യ കത്തില്‍ പറയുന്നു.

പതിനഞ്ചാം ധനകാര്യ കമ്മീഷനു കീഴിലുള്ള അധികാര വിഭജനത്തിൻ്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് കർണാടകയാണ്. 14-ാം ധനകാര്യ കമ്മീഷനു കീഴിൽ സംസ്ഥാനത്തിന് 4.713% നികുതി വിഹിതം ലഭിച്ചപ്പോൾ, 15-ാം ധനകാര്യ കമ്മീഷനു കീഴിൽ അത് 3.647% ആയി കുറച്ചു. 

Advertisment

സംസ്ഥാനത്ത് കോൺഗ്രസ് അധികാരമേറ്റതു മുതൽ 'നമ്മുടെ നികുതി, നമ്മുടെ അവകാശം' എന്ന കാമ്പയിനിൽ ഈ വിഷയം ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ കർണാടകത്തിനുള്ള ഗ്രാൻ്റ് വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ ന്യൂഡൽഹിയിൽ പ്രതിഷേധം നടത്തിയപ്പോഴും ഇത് ഉയർത്തിക്കാട്ടപ്പെട്ട ഒരു വിഷയമായിരുന്നു, കത്തിൽ വ്യക്തമാക്കി.

Read More

Pinarayi Vijayan Siddaramaiah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: