/indian-express-malayalam/media/media_files/NToNUYYA8KB6WpjFDOnP.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു (ഫൊട്ടോ: ഫേസ്ബുക്ക്/ സിപിഎം)
കൊച്ചി: ഇന്നലെ വൈകിട്ട് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. 10 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇനി വിലാപയാത്രയായി കൊണ്ടുപോകും. നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരും, കാനം രാജേന്ദ്രന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനും, അന്ത്യാഞ്ജലിയർപ്പിക്കാനും എത്തുന്നുണ്ട്.
ഭൌതികശരീരം തുടർന്ന് ഇടപ്പഴഞ്ഞിയിലെ വീട്ടിലും പട്ടം പിഎസ് സ്മാരകത്തിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം നടത്തുക.
അതേസമയം, കാനത്തിന്റെ മരണത്തെ തുടർന്ന് നവകേരള സദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം മാത്രമേ ഇനി പരിപാടി നടത്തൂ. മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, ചിഞ്ചുറാണി, കെ രാജൻ എന്നിവർ കാനം രാജേന്ദ്രന്റെ സംസ്കാരം കഴിയുന്നത് വരെ നവകേരള സദസ്സിൽ പങ്കെടുക്കില്ല. സംസ്കാരം വരെ മന്ത്രിമാർ മൃതദേഹത്തിനൊപ്പം ഉണ്ടാകും.
ഞായറാഴ്ച നവകേരള സദസിന്റെ പ്രഭാത യോഗവും വാർത്താസമ്മേളനവും ഉണ്ടാകില്ല. രാവിലെ 11 മണിക്ക് കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങ് നടക്കുന്നതിനാലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. മന്ത്രിമാരായ ജി ആർ അനിലും ചിഞ്ചുറാണിയും തിരുവനന്തപുരത്തേക്ക് തിരിച്ചു. പി പ്രസാദ്, കെ രാജൻ എന്നീ മന്ത്രിമാർ ശനിയാഴ്ച കാനത്തിന്റെ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്തെത്തും.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പെരുമ്പാവൂരിൽ നിന്നാണ് നവകേരള സദസിന്റെ പര്യടനം തുടരുക. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
Read More related News Here
- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
- "ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളില് ഒന്ന്"; കാനത്തിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി
- കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു
- നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്
- സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് പെൺകുട്ടികൾ താൻ പോടോ എന്ന് പറയണം: പിണറായി വിജയൻ
- യുവ ഡോക്ടറുടെ ആത്മഹത്യ: ഒളിവിലായിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.