scorecardresearch

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഉണ്ടായ സംഭവത്തിൽ കോടതി തന്നെയാണ് അന്വേഷണം നടത്തേണ്ടത്. ജില്ലാ സെഷൻസ് ജഡ്ജി ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഉണ്ടായ സംഭവത്തിൽ കോടതി തന്നെയാണ് അന്വേഷണം നടത്തേണ്ടത്. ജില്ലാ സെഷൻസ് ജഡ്ജി ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

author-image
WebDesk
New Update
Kerala High Court| KSRTC | News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ വീഡിയോയുടെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദിലീപിന് തിരിച്ചടിയായി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ സെഷൻസ് ജഡ്ജി ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്.

Advertisment

കോടതിക്ക് ആവശ്യമെങ്കിൽ പൊലിസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാമെന്നും ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് കെ ബാബു നിർദ്ദേശിച്ചു. അതിജീവിതയ്ക്ക് വാദങ്ങള്‍ വിചാരണ കോടതിയെ ധരിപ്പിക്കാം. അന്വേഷണം വേണമെന്ന അതിജീവിതയുടെ പരാതി അനുവദിച്ചാണ് ഉത്തരവ്. വിചാരണ നീട്ടാനുള്ള തന്ത്രമാണെന്ന ദിലീപിന്റെ വാദം കോടതി തള്ളി.

പ്രതിയുടെ അവകാശത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വകാര്യതയെന്ന് കോടതി വ്യക്തമാക്കി. എതിര്‍പ്പ് പരാതിക്കാരന് മാത്രമാണന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു.

അങ്കമാലി സി ജെ എം കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9നും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബർ 13നും മെമ്മറി കാർഡിലെ ദ്യശ്യങ്ങൾ പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യുവാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവാണ് മാറിയതെന്നും ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടില്ലെന്നുമാണ് ദിലിപിൻ്റെ വാദം. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് നേരത്തെ തള്ളിയിരുന്നു.

Advertisment

കോടതിയുടെ പരിഗണനയിലുള്ള ഈ മെമ്മറി കാർഡിൽ എട്ട് ഫയലുകളാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. പൾസർ സുനി തനിക്കെതിരെ നടത്തിയ ക്രൂരതയുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ അടങ്ങിയ ഈ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നാൽ, തന്റെ സ്വകാര്യ ജീവിതത്തെയും സുരക്ഷയേയും അത് ബാധിക്കുമെന്ന് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ മറുപടി വാദം ഇന്ന് സിംഗിള്‍ ബെഞ്ച് കേള്‍ക്കും. ജാമ്യം റദ്ദാക്കണമെന്ന കീഴ്ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Read More related News Here

actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: