/indian-express-malayalam/media/media_files/p6QWiMoWRFzMdzGlBAoe.jpg)
ക്രൈംബ്രാഞ്ച് എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. മോന്സണ് മാവുങ്കൽ തട്ടിപ്പുകാരനെന്ന് അറിഞ്ഞിട്ടും സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുധാകരനെതിരെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നും സുധാകരന് പണം കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്തു വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ത്ഥ രേഖ എന്ന മട്ടില്‍ വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു.
മോന്‍സന്റെ പക്കല്‍ നിന്ന് സുധാകരന് 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴി കേസില്‍ നിര്‍ണായകമാണ്. പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ പിടിയിലായത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തുവന്നത് വലിയ വിവാദമായിരുന്നു.
Read More
- സിദ്ധാർത്ഥന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.