/indian-express-malayalam/media/media_files/uploads/2017/06/indigoindigo2-reuters-759.jpg)
ഫയൽ ഫൊട്ടോ
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നു. വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായതാണ് സർവ്വീസുകൾ വൈകാൻ കാരണമെന്നാണ് വിവരം. രാജ്യവ്യാപകമായി തകരാർ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വൈകി. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാര്‍ അനുഭവപ്പെട്ടത്. എത്രയും വേഗം തകരാർ പരിഹരിക്കാൻ നടപടികൾ പൂർത്തിയാകുകയാണെന്ന് ഇൻഡിയോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
#6ETravelAdvisory : We are currently experiencing a temporary system slowdown across our network, affecting our website and booking system. As a result, customers may face increased wait times, including slower check-ins and longer queues at the airport. (1/3)
— IndiGo (@IndiGo6E) October 5, 2024
നെറ്റുവർക്കിലുടനീളം സാങ്കേതിക തകരാർ അനുഭവപ്പെട്ടെന്നും, വെബ്സൈറ്റിനെയും ബുക്കിങ് സിസ്റ്റത്തെയും തകരാർ ബാധിച്ചെന്നും കമ്പനി പറഞ്ഞു. ചെക്- ഇൻ സമയം പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന്, എക്സിൽ പങ്കുവച്ച പോസ്റ്റിൽ ഇൻഡിഗോ അറിയിച്ചു. ക്ഷമയോടെ കാത്തിരിക്കുന്ന യാത്രക്കാർക്ക് കമ്പനി നന്ദി അറിയിച്ചിട്ടുണ്ട്.
They are committed to minimising wait times at the check-in counters and ensuring a smoother experience for everyone. We truly appreciate your patience and understanding during this time. Thank you for being with us. #IndiGohereforyou (2/2)
— IndiGo (@IndiGo6E) October 5, 2024
Read More
- മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല:വെള്ളാപ്പള്ളി
- ജീവിതം മുഴുവൻ പോരാട്ടം;ആരാണ് ചിത്രലേഖ
- പോരാട്ടങ്ങൾ അവസാനിപ്പിച്ച് ചിത്രരേഖ യാത്രയായി
- എംആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും
- അർജുന്റെ കുടുംബത്തിന്റെ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും
- എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ നഷ്ടമായി
- മഴ സജീവമാവുന്നു;ഇന്ന് നാലിടത്ത് യെല്ലോ അലർട്ട്
- മുഖ്യമന്ത്രിക്കെതിരെ പ്രചാരവേല: പിആർ വിവാദത്തൽ എം.വി ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us