/indian-express-malayalam/media/media_files/aKB9H1VF3Yi5eey1y5wW.jpg)
ഫയൽ ഫൊട്ടോ
കോഴിക്കോട്: സൗദിയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ആംരഭിച്ച് ഇന്ത്യൻ എംബസി. കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം സമാഹരിച്ചതായി സൗദി ഭരണകൂടത്തെയും യുവാവിൻ്റെ കുടുംബത്തെയും എംബസി അറിയിച്ചു. അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ സഹകരിക്കുമെന്ന് മരിച്ച യുവാവിന്റെ കുടുംബം അറിയിച്ചു.
നിലവിൽ ഈദ് അവധിക്കായി കോടതി അടച്ചിരിക്കുകയാണ്. ഇതിനു ശേഷമായിരിക്കും മോചനത്തിനായുള്ള നടപടികൾ ആരംഭിക്കുക. റഹീമിന്റെ മോചനത്തിനായുള്ള സമ്മതപത്രം മരിച്ചയാളുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക കൈമാറും.
സമ്മതപത്രം കോടതി അംഗീകരിച്ച് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ വിധിപ്പകർപ്പ് ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും മോചനം. എന്നാൽ തുക കൈമാറിയാലും രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമോപദേഷ്ടാക്കൾ പറയുന്നത്.
മൂന്നാഴ്ച നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് 34 കോടി രൂപ കേരളം ഒറ്റക്കെട്ടായിനിന്ന് സമാഹരിച്ചത്. പ്രതീക്ഷിച്ചതിലും നാല് ദിവസം നേരത്തെ തുക സമാഹരിക്കാൻ കഴിഞ്ഞതോടെ അബ്ദുൽ റഹീമിനെ നാട്ടിൽ എത്തിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയായിരുന്നു.
Read More:
- ആവേശം വാനോളം; ദേശിയ നേതാക്കൾ കേരളത്തിലേക്ക്
- നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി
- കെ. ബാബു എംഎൽഎയായി തുടരും; സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.