/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: മലപ്പുറം സ്വദേശിയായ പതിനാലുകാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്് (ഐസിഎംആർ) സംഘം ഞായറാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട്ടെത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജിത്ത് കുമാർ പറഞ്ഞു. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കൽ വിദഗ്ധരുമാണ് സംഘത്തിലുണ്ടാവുക.
നിപ ബാധ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ടീമിനെ ഇവിടേക്ക് നിയോഗിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതായി പ്രിൻസിപ്പാൾ അറിയിച്ചു. നാലംഗ സംഘമാണ് മെഡിക്കൽ കോളേജിൽ ചുമതലയേൽക്കുക.
മൊബൈൽ ലാബ് നാളെ എത്തും
നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി തിങ്കളാഴ്ച രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെ വെച്ച് തന്നെ നടത്താനും, ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.
നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടർമാർ, ഹൗസ് സർജൻമാർ ഉൾപ്പെടെയുള്ള നേരത്തേ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ തുടങ്ങിയവർക്കായാണ് റീഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുക.
ഒപി പരിശോധനയെയും ക്ലാസ്സുകളെയും ബാധിക്കാത്ത രീതിയിൽ വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടി തിങ്കളാഴ്ച ആരംഭിക്കും. സാംപിൾ കളക്ഷൻ, നിപ പ്രതിരോധം, ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകും.
Read More
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.