/indian-express-malayalam/media/media_files/2025/03/31/kpfCI64eAzSPp98AuKO7.jpg)
രാജീവ് ചന്ദ്രശേഖർ
കേരളത്തിലെ ബിജെപിയിൽ വിഭാഗീയത ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടായ കൂട്ടായ പ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഐഇ മലയാളം പോഡ്കാസ്റ്റ് വർത്തമാന-ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖരനെ മാത്രം ആശ്രയിച്ചല്ല. എല്ലാവരും കൂട്ടായ അധ്വാനിക്കുന്നു. എല്ലാവരും നൂറ് ശതമാനം റിസൾട്ടിനായി അധ്വാനിക്കേണ്ടി വരുമ്പോൾ എനിക്കതിൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു.എന്റെ കരിസ്മാ ലെവൽ പിണറായി വിജയൻറെ ലെവലിൽ എത്തണമെന്നോ പ്രസംഗശൈലി മറ്റ് നേതാക്കൻമാരുടെ ലെവലിൽ എത്തണമോയെന്നും ആഗ്രഹമില്ല. നരേന്ദ്രമോദിയുടെ വികസന സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയായെന്നതാണ് എൻറെ ലക്ഷ്യം-- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഷ്ട്രീയത്തെ പൊതുജന സേവനമായിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാൽപ്പതാം വയസ്സിൽ ബിസിനസ് നിർത്തി രാഷ്ട്രീയത്തിൽ ഇറങ്ങിയത് എന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ട്. തുടക്കം മുതൽ പ്രതിപക്ഷത്താണ് നിലകൊണ്ടത്. അതിന്റേതായ പല തിക്തഫലങ്ങളും അനുഭവിച്ചിട്ടുണ്ട്- ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Read More
- എമ്പുരാൻ ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ അതെങ്ങനെ നെഗറ്റീവാകും?:രാജീവ് ചന്ദ്രശേഖർ
- ആശമാരുടെ സമരം; കേന്ദ്ര സർക്കാരുമായി തർക്കമുണ്ടെങ്കിൽ പരിഹരിക്കും: രാജീവ് ചന്ദ്രശേഖർ
- എന്റെ ലക്ഷ്യം കേരളത്തിലൊരു മാറ്റം: രാജീവ് ചന്ദ്രശേഖർ
- 'എമ്പുരാൻ' രാഷ്ട്രീയവൽക്കരിച്ചതിന്റെ ക്രെഡിറ്റ് സഖാവ് പിണറായി വിജയന് കൊടുക്കണം: രാജീവ് ചന്ദ്രശേഖർ
- എമ്പുരാനെപ്പറ്റി മോഹൻലാൽ ഹാപ്പിയല്ല,പിന്നെ താൻ എന്തിന് കാണണം: രാജീവ് ചന്ദ്രശേഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.