/indian-express-malayalam/media/media_files/2025/04/01/rajeev-chandrasekharan-varthamanam-2-513815.jpg)
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കാൻ താൻ തയ്യാറാണെന്നും ഐഇ മലയാളം വർത്തമാനത്തിൽ അദ്ദേഹം പറഞ്ഞു.
ആശമാരുടെ സമരവുമായി ബന്ധപ്പെട്ട, അവരുടെ ഓണറേറിയത്തിൽ കുറച്ച് വർധനയെങ്കിലും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഈ വിഷയത്തിൽ കേന്ദ്രസർക്കാരുമായി എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഞാൻ മുന്നിട്ടിറങ്ങാൻ തയ്യാറാണ്. നിലവിൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുമായി തർക്കം നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നാടിന്റെ പൊതുആവശ്യത്തിന് വേണ്ടി സംസ്ഥാന സർക്കാരുമായി ചേർന്നുപ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണറും മുഖ്യമന്ത്രിയും ധനമന്ത്രി നിർമലാ സീതാരാമനെ ഒരുമിച്ച് കണ്ടതിൽ അസ്വഭാവികതയില്ല. പൊതുആവശ്യത്തിനാണ് സംയുക്ത കൂടിക്കാഴ്ച നടത്തിയതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.