/indian-express-malayalam/media/media_files/2025/03/31/kpfCI64eAzSPp98AuKO7.jpg)
രാജീവ് ചന്ദ്രശേഖർ
എമ്പുരാൻ സിനിമ താൻ കാണുന്നില്ലെന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.എഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാന-ത്തിലാണ് രാജീവ് ചന്ദ്രശേഖർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്
"എമ്പുരാൻ സിനിമയെപ്പറ്റി മോഹൻലാൽ പോലും ഹാപ്പിയല്ല. തനിക്ക് വിഷമം ഉണ്ടെന്ന് മോഹൻലാൽ തന്നെ പറയുന്നു. തന്റെ സിനിമയെപ്പറ്റി മോഹൻലാൽ പോലും ഹാപ്പിയല്ലാത്ത സാഹചര്യത്തിൽ ഞാൻ എന്തിനാണ് സിനിമ കാണാൻ പോകുന്നത്". -അദ്ദേഹം പറഞ്ഞു
മോഹൻലാൽ ഉൾപ്പടെ എല്ലാവർക്കും സന്തോഷകരമായ സാഹചര്യത്തിൽ സിനിമ വരുമ്പോൾ താൻ കാണാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എമ്പുരാനുമായി ബന്ധപ്പെട്ട പിണറായി വിജയൻ സ്രഷ്ടിച്ച നറേറ്റീവിൽ ഞാൻ എന്തിന് ഏറ്റുപിടിക്കണമെന്നും അദ്ദേഹം ചോദിച്ചു.
മോഹൻലാലിന്റെ ആരാധകനാണ് താനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോഹൻലാലിന്റെ ആരാധകനാണ് തനിക്ക് ലൂസിഫറിന്റെ രണ്ടാം പതിപ്പെന്ന് നിലയിൽ എമ്പുരാൻ കാണാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമ കുറേയധികം പേർക്ക് ഇഷ്ടമായില്ലെന്ന് വ്യക്തമാണ്. എന്നാൽ ചിലർക്ക് ഇഷ്ടമായി. അതിൽ ഒരാളാണ് പിണറായി വിജയൻ. എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ രാഷ്ട്രീയവത്കരിച്ചതിന് പിന്നിൽ പിണറായി വിജയൻ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു രാജീവ് ചന്ദ്രശേഖറുമായി നടത്തിയ വർത്തമാനം പോഡ്കാസ്റ്റ് ബുധനാഴ്ച(02-04-2025) ഇന്ത്യൻ സമയം രാവിലെ എഴ് മുതൽ യുട്യൂബിൽ സ്ട്രീം ചെയ്യും.
Read More
- Empuraan: സുപ്രിയ അർബൻ നക്സൽ,മല്ലിക സുകുമാരൻ മരുമകളെ നിലക്ക് നിർത്തണം:വിവാദ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
- Empuraan: പൃഥിരാജിനെതിരെ വീണ്ടും വിമർശനവുമായി ആർ.എസ്.എസ് മുഖവാരിക;സിനിമയിൽ ശത്രുക്കളുണ്ടെന്ന് മല്ലിക സുകുമാരൻ
- എമ്പുരാൻ സിനിമയ്ക്കെതിരായ വിദ്വേഷ പ്രചരണം; ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി
- ലൂസിഫറിന്റെ ഈ തുടർച്ച കാണില്ല, ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശനാണ്: രാജീവ് ചന്ദ്രശേഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.