scorecardresearch

Empuraan: പൃഥിരാജിനെതിരെ വീണ്ടും വിമർശനവുമായി ആർ.എസ്.എസ് മുഖവാരിക;സിനിമയിൽ ശത്രുക്കളുണ്ടെന്ന് മല്ലിക സുകുമാരൻ

സേവ് ലക്ഷദ്വീപ് ക്യാംപെയ്നിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജെന്നും ആർഎസ്എസ് മുഖവാരിക വിമർശനം ഉന്നയിക്കുന്നുണ്ട്

സേവ് ലക്ഷദ്വീപ് ക്യാംപെയ്നിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജെന്നും ആർഎസ്എസ് മുഖവാരിക വിമർശനം ഉന്നയിക്കുന്നുണ്ട്

author-image
WebDesk
New Update
Mallika Prithvi raj

പൃഥിരാജിനെതിരെ വീണ്ടും വിമർശനവുമായി ആർ.എസ്.എസ് മുഖവാരിക

കൊച്ചി:എമ്പൂരാൻ സിനിമയ്ക്കും സംവിധായകൻ പൃഥ്വിരാജിനുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. വിവാദങ്ങളിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമർശനം കടുപ്പിച്ചത്. സനാതന ധർമ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസർക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും പൃഥിരാജ് മാറിയെന്നും വിമർശനമുണ്ട്. 

ഹിന്ദുക്കളുടെ കാര്യത്തിൽ ഇരട്ടത്താപ്പ്

Advertisment

കേന്ദ്രസർക്കാരിനെതിരെ പൃഥ്വിരാജ് എതിർപ്പുമായി രംഗത്തു വരുന്നു. സേവ് ലക്ഷദ്വീപ് ക്യാംപെയ്നിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ്. സിഎഎ പ്രക്ഷോഭത്തിൽ ഡൽഹി പൊലീസിനെ നേരിട്ട അയേഷ റെന്നയെ പിന്തുണച്ച് പൃഥ്വിരാജിന്റെയും സഹോദരൻ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് സിഎഎ പ്രതിഷേധങ്ങൾ നടത്തിയത് എന്നും ലേഖനത്തിൽ പറയുന്നു.

organiser
ആർഎസ്എസ് മുഖവാരിക ഓർഗനൈസറിലെ ലേഖനത്തിൽ നിന്ന് (കടപ്പാട്-ഓർഗനൈസർ)

ഹിന്ദുക്കളുടെ കാര്യത്തിൽ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്.മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാൻ പൃഥ്വിരാജ് തയ്യാറായില്ലെന്നും ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ  ദുരുദ്ദേശം എമ്പുരാൻ സിനിമയിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്, ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരായ ബജരംഗ്ബലി എന്നാണ് നൽകിയിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

Advertisment

പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും ഓർഗനൈസർ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചിരുന്നു. വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് മോഹൻലാൽ അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.

സ്വകാര്യ ലാഭത്തിന് ഒരുകൊടിയും പിടിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരൻ

പൃഥ്വിരാജിന് സിനിമ മേഖലയിൽ ശത്രുക്കൾ ഉണ്ടെന്ന് അമ്മ മല്ലിക സുകുമാരൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എമ്പുരാൻറെ സ്‌ക്രിപ്റ്റ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ചതാണ്. മേജർ രവിയുടെ പോസ്റ്റ് കണ്ടാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്.സിനിമ സമരം എന്ന പേരിൽ ഈ  സിനിമ ഇറങ്ങാതിരിക്കാൻ ശ്രമം ഉണ്ടായെന്നും അവർ പറഞ്ഞു.

സിനിമ ഇറങ്ങിയാൽ പൃഥ്വിരാജിൻറെ പ്രശസ്തി വർധിക്കുമെന്ന് ചിലർ ഭയന്നു. ഞങ്ങൾ ഒരുസ്വകാര്യലാഭത്തിനുവേണ്ടിയും   ഒരു രാഷ്ട്രീയപാർട്ടിയുടേയും കൊടി പിടിച്ചിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഒരുപാടുപേർ പിന്തുണ അറിയിച്ചെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പൃഥ്വിരാജിൻറെ ജാതകം ആർഎസ്എസ് മുഖപത്രത്തിന് അറിയില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഇവിടെ നിന്ന് കൊടുക്കുന്ന വിവരങ്ങളാണ് അവർ പ്രസിദ്ധീകരിക്കുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Read More

Prithviraj Empuraan Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: