scorecardresearch

ആശാവർക്കർമാരുടെ രാപ്പകൽ സമരം 50-ാം ദിവസത്തിൽ; മുടി മുറിച്ച് പ്രതിഷേധം

ഓണറേറിയം വർധന അടക്കമുള്ള ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല

ഓണറേറിയം വർധന അടക്കമുള്ള ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ashastrike222

മുടി മുറിച്ച് പ്രതിഷേധിക്കുന്ന ആശാ പ്രവർത്തകർ

തിരുവനന്തപുരം: വേതന വർധനവ് അടക്കം ആവശ്യപ്പെട്ട്ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 50-ാം ദിവസത്തിൽ. രാപ്പകൽ സമരം 50-ാം ദിവസം തികയുന്ന സാഹചര്യത്തിൽ ഇന്ന് മുടിമുറിച്ച് പ്രതിഷേധിക്കും. സെക്രട്ടറിയേറ്റ് സമര പന്തലിലാണ് മുടി മുറിക്കൽ സമരം നടക്കുക. സമര പന്തലിലെ ആശാ വർക്കർമാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. 

Advertisment

. ഓണറേറിയം വർധന അടക്കമുള്ള ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ.

സമരം 50-ാം ദിവസത്തിൽ എത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു അനുകൂല പ്രതികരണവും ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി കിട്ടിയാൽ കാണുമെന്നും ആശാമാരുടെ ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയത്. 

Reda More

Strike

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: