/indian-express-malayalam/media/media_files/2025/03/29/lMSRr263PUfjw31OZVlZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ചിത്രം കാണാൻ തിയേറ്ററിലെത്തി. തിരുവനന്തപുരം ലുലു മാളിലെ പിവിആറിലാണ് മുഖ്യമന്ത്രിയും കുടുംബവും എത്തിയത്.
എമ്പുരാനിൽ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി നേതാക്കൾ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ എമ്പുരാനില്‍ നിന്ന് പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനും നായകൻ മോഹൻലാലിലും എതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, എമ്പുരാൻ വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിനാണെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി ചോദിച്ചത്. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണെന്നും, അത് ഏതു തുണികൊണ്ട് മറച്ചാലും ഏതു കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More
- 'കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്'; ഫാസിസ്റ്റ് മനോഭാവമെന്ന് മന്ത്രി വി. ശിവൻകുട്ടി
- മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, എമ്പുരാനിൽ ഹിന്ദുവിരുദ്ധ അജൻഡ; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.