/indian-express-malayalam/media/media_files/2025/03/18/A5EgR8qiVPKKFdYvIJZt.jpg)
ചിത്രം: ഫേസ്ബുക്ക്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'എമ്പുരാൻ' സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ചിത്രത്തിൽ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണെന്നുമാണ് ഓർ​ഗനൈസറിലെ ലേഖനത്തിൽ പറയുന്നത്.
ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ചിത്രത്തിലൂടെ ശ്രമിക്കുന്നുവെന്നും ഹിന്ദുക്കളെ രക്ഷകരായി ചിത്രീകരിക്കാവുന്ന സാഹചര്യങ്ങളിൽ പോലും വില്ലന്മാരായി അവതരിപ്പിക്കുന്നുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്. പൃഥ്വിരാജിന്റെ രാഷ്ട്രീയ ചായ്‌വുകൾ വളരെ വ്യക്തമാണെന്നും, ആ ചായ്‌വുകൾ വളരെ സൂക്ഷ്മതയോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
'ചിത്രത്തിന്റെ ആഖ്യാനം ഹിന്ദുക്കളെ അപമാനിക്കുക മാത്രമല്ല, പ്രത്യേകിച്ച് ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നു. ബിജെപി അനുയായി ആയ വില്ലനെ, കേരളത്തിന്റെ സംസ്കാരത്തെ തകർക്കാൻ ദൃഢനിശ്ചയം ചെയ്ത ഒരു ക്രൂരനായി ചിത്രീകരിക്കുന്നു,' എന്നും ഓർ​ഗനൈസർ പറയുന്നു.
'മലയാള സിനിമയിൽ നിഷ്പക്ഷനായി കണക്കാക്കപ്പെടുന്ന മോഹൻലാലിനെ പോലെ പരിചയസമ്പന്നനായ നടൻ തന്റെ സിനിമയ്ക്കായി സമുദായങ്ങൾക്കിടിയിൽ വിദ്വേഷം മാത്രം വളർത്തുന്ന ഒരു പ്രചാരണ കഥ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ദുരൂഹമാണ്. ഭിന്നിപ്പും രാഷ്ട്രീയ പ്രാധാന്യവുമുള്ള ആഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ സിനിമയിൽ അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വിശ്വസ്തരായ ആരാധക വൃന്ദത്തോടുള്ള വഞ്ചനയാണ്.
ഹിന്ദു വിരുദ്ധ, ഇന്ത്യ വിരുദ്ധ സിനിമ എന്ന നിലയിൽ എമ്പുരാൻ ദേശീയ തലത്തിൽ തുറന്നുകാട്ടപ്പെടണം. ഹിന്ദുക്കളെ ആക്രമണകാരികളായി ചിത്രീകരിക്കുന്നതും ബിജെപി അനുയായികളെ പൈശാചികവൽക്കരിക്കുന്നതും അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുന്നുവെന്നും,' ലേഖനത്തിൽ പറയുന്നു.
Read More
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us