/indian-express-malayalam/media/media_files/uploads/2020/12/bjp-gopalakrisnan.jpg)
ബി ഗോപാലകൃഷ്ണൻ
തൃശ്ശൂർ: എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ മല്ലിക സുകുമാരനും നടൻ പൃഥ്വിരാജിൻറെ ഭാര്യ സുപ്രിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. എമ്പുരാൻ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിൻറെ ഭാര്യ സുപ്രിയ മോനോൻ അർബൻ നക്‌സ്ൽ എന്നാണ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. കഴിഞ്ഞ ദിവസം എമ്പുരാൻ വിവാദത്തിൽ പോസ്റ്റിട്ട മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർത്താണ് മല്ലിക സുകുമാരൻ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടിൽ അർബൻ നക്‌സലൈറ്റായ മരുമകളെ നേരെ നിർത്തണം. തരത്തിൽപ്പോയി കളിക്കടാ എന്നാണ് അവർ പോസ്റ്റിട്ടത് എന്നും ബി ഗോപാല കൃഷ്ണൻ പ്രതികരിച്ചു.
ചിത്രത്തിന് അനുകൂലമായി പ്രതികരിച്ച മന്ത്രി ശിവൻ കുട്ടിയും, സിപിഐ നേതാവ് ബിനോയ് വിശ്വവും ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വർക്കർമാരുടേതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
നേരത്തെ സിപിഎം നേതാവ് പികെ ശ്രീമതി നൽകിയ അപകീർത്തി കേസിൽ കോടതിയിൽ പരസ്യമായി മാപ്പുപറഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് പികെ ശ്രീമതിയോട് ഖേദം പ്രകടിപ്പിച്ച ഗോപാലകൃഷ്ണൻ പിന്നീട് ശ്രീമതിയോടുള്ള മാപ്പ് തന്റെ ഔദാര്യമാണെന്ന് പ്രതികരിച്ചിരുന്നു.
Read More
- Empuraan: പൃഥിരാജിനെതിരെ വീണ്ടും വിമർശനവുമായി ആർ.എസ്.എസ് മുഖവാരിക;സിനിമയിൽ ശത്രുക്കളുണ്ടെന്ന് മല്ലിക സുകുമാരൻ
- എമ്പുരാൻ സിനിമയ്ക്കെതിരായ വിദ്വേഷ പ്രചരണം; ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി
- ലൂസിഫറിന്റെ ഈ തുടർച്ച കാണില്ല, ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശനാണ്: രാജീവ് ചന്ദ്രശേഖർ
- വിവാദങ്ങൾക്കിടെ 'എമ്പുരാൻ' കാണാൻ മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.