scorecardresearch

എമ്പുരാൻ ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ അതെങ്ങനെ നെഗറ്റീവാകും?:രാജീവ് ചന്ദ്രശേഖർ

എമ്പുരാൻ സിനിമയുടെ റി സെൻസറിങ്ങിന് പിന്നിൽ ചിത്രത്തിന്റെ നിർമാതാക്കളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ഐഇ മലയാളം വർത്തമാനത്തിൽ രാജീവ് ചന്ദ്രശേഖർ

എമ്പുരാൻ സിനിമയുടെ റി സെൻസറിങ്ങിന് പിന്നിൽ ചിത്രത്തിന്റെ നിർമാതാക്കളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ഐഇ മലയാളം വർത്തമാനത്തിൽ രാജീവ് ചന്ദ്രശേഖർ

author-image
WebDesk
New Update
Rajeev Chandrasekharan

രാജീവ് ചന്ദ്രശേഖർ

എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായങ്ങളെ മാനിക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാന-ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"അഭിപ്രായ സ്വതന്ത്രത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി യുപിഎ ഭരണക്കാലത്ത് ഒരുപാട് പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഭരണഘടന പൗരൻമാർക്ക് നൽകിയിട്ടുള്ള അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. അതിനെ എല്ലാവരും ബഹുമാനിക്കണം". -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റി വിവിധ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ അതെങ്ങനെ മോശമാകും. അത് ആളുകളുടെ അഭിപ്രായം മാത്രമാണ്. അതി്‌നെ എതിർക്കാം. പക്ഷെ തെറ്റാണെന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു."എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ വിവാദം ആക്കിയതാണ്. സിനിമയെ സിനിമയായി കാണണമെന്നാണ് ഇക്കാര്യത്തിൽ ബിജെപി കേരള ഘടത്തിന്റെ അഭിപ്രായം. സിനിമ കാണുന്ന പ്രേക്ഷകർക്ക് വിമർശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. അത് അവർ പറയുന്നു. ഇക്കാര്യത്തിൽ ഞാനും പാർട്ടി ഘടകവും ഇതല്ലാതെ ഒന്നും പറഞ്ഞട്ടില്ല"- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Advertisment

എമ്പുരാൻ സിനിമയുടെ റി സെൻസറിങ്ങിന് പിന്നിൽ ചിത്രത്തിന്റെ നിർമാതാക്കളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞത്. മോഹൻലാലും റീ സെൻസർഷിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സെൻസറിങ് സംബന്ധിച്ചുള്ള സെൻസർ ബോർഡിന്റെ മാനദണ്ഡങ്ങളെപ്പറ്റി തനിക്ക് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Read More

Empuraan Rajeev Chandrasekhar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: