scorecardresearch

കാരവാനിലെ ഒളിക്യാമറ: വെളിപ്പെടുത്തലിന് പിന്നാലെ തന്നെ മോഹൻലാൽ വിളിച്ചെന്ന് രാധികാ ശരത്കുമാർ

വാർത്തയ്ക്ക് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചെന്നും രാധിക പറയുന്നു. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാധിക ശരത്കുമാറിൻറെ പ്രതികരണം.

വാർത്തയ്ക്ക് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചെന്നും രാധിക പറയുന്നു. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാധിക ശരത്കുമാറിൻറെ പ്രതികരണം.

author-image
WebDesk
New Update
radika

ചെന്നൈയിൽ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാധിക ശരത്കുമാറിൻറെ പ്രതികരണം

ചെന്നൈ: സിനിമാ സെറ്റുകളിലെ കാരവാനുകളിൽ രഹസ്യ ക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന് വാർത്തയ്ക്ക് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചെന്ന് രാധികാ ശരത്കുമാർ. കഴിഞ്ഞ ദിവസമാണ് കാരവാനുകളിൽ രഹസ്യക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന് രാധികാ ശരത്കുമാർ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വാർത്തയ്ക്ക് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചെന്നും രാധിക പറയുന്നു.  ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാധിക ശരത്കുമാറിൻറെ പ്രതികരണം.

Advertisment

"മോഹൻലാൽ സാർ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എൻറെ സെറ്റിലാണോ നടന്നത് എന്ന്. സാർ, ഞാൻ പേര് പറയാൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന കാര്യം അറിയിച്ചു".- രാധികാ ശരത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് സിനിമയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നും വാർത്താസമ്മേളനത്തിൽ രാധിക പറഞ്ഞു.

മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ചിരിക്കുന്നുവെന്നുമാണ് രാധികാ ശരത് കുമാർ വെളിപ്പെടുത്തിയത്. വാർത്ത കണ്ടയുടൻ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. രാധികയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.

Read More

Advertisment
Mohanlal Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: