/indian-express-malayalam/media/media_files/9iBhw3YAVZzh1Az5sv05.jpg)
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യം
കൊച്ചി: സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടരന്വേഷണം വേണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആവശ്യം. അഭിഭാഷകരായ ജന്നത്തും മറ്റുമാണ് ഹർജിക്കാർ.
ബലാൽസംഗം അടക്കം ലൈംഗികാതിക്രമങ്ങൾ സാക്ഷികൾ ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴിയായി നൽകിയിട്ടും സർക്കാർ ഇതുവരെ അന്വേഷണത്തിന് തയ്യാറായിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമങ്ങൾ വെളിപ്പെട്ടാൽ അത് ബന്ധപ്പെട്ടവരെ അറിയിക്കാനും കേസെടുക്കാനും നിയമപരമായ ബാധ്യത ഉണ്ടെന്നും എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ ഒരു നടപടിയുമില്ലെന്നും ഹർജിക്കാർ
ചൂണ്ടിക്കാട്ടി.
സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക നിയമം നിര്‍മ്മിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിക്കാൻ ആവശ്യപ്പെട്ടു. ഹർജി കോടതി നാളെ പരിഗണിക്കും.
Read More
- മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളം:വിഡി സതീശൻ
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
- എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
- എഡിജിപിയ്ക്കെതിരെ ആരോപണവുമായി എസ്പി;വകുപ്പ് തല അന്വേഷണം നടത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us