scorecardresearch

താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; തന്നേയും പാർട്ടിയേയും തകർക്കാൻ ശ്രമമെന്ന് ഇ.പി ജയരാജൻ

തനിക്കെതിരെ ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും പ്രചരിക്കുന്ന പല വാർത്തകളും മാധ്യമ സൃഷ്ടിയാണെന്നും ജയരാജൻ

തനിക്കെതിരെ ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും പ്രചരിക്കുന്ന പല വാർത്തകളും മാധ്യമ സൃഷ്ടിയാണെന്നും ജയരാജൻ

author-image
WebDesk
New Update
EP Jayarajan, ഇപി ജയരാജൻ, CPM, LDF, UDF

ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും പ്രചരിക്കുന്ന പല വാർത്തകളും മാധ്യമ സൃഷ്ടിയാണെന്നും ജയരാജൻ പ്രതികരിച്ചു

തിരുവനന്തപുരം:  പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദങ്ങളുമായി എൽഡിഎഫ് കൺവീനർ ഇ,പി ജയരാജൻ. തന്നെ തകർക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയേയും പാർട്ടിയേയുമാണെന്ന് ജയരാജൻ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും പ്രചരിക്കുന്ന പല വാർത്തകളും മാധ്യമ സൃഷ്ടിയാണെന്നും ജയരാജൻ പ്രതികരിച്ചു. 

Advertisment

തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനമാത്രമാണ്. അതില്‍ ചില  മാധ്യമ സംഘങ്ങൾക്കും പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ട് പോലുമില്ല. പ്രകാശ് ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ല.പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ലെന്നും കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ മറയില്ലാതെ എത്തിക്കാനാണ് അതിലൂടെ ശ്രമിച്ചതെന്നും ജയരാജൻ പറഞ്ഞു. 

ജാവദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച്‌ 5 നാണ്.  കൊച്ചു മകന്‍റെ  പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ  ശീലം അല്ലെന്നും അതിനാലാണ് ജാവദേക്കറുമായി സംസാരിച്ചതെന്നും ജയരാജൻ പറഞ്ഞു. അതേ സമയം കേരളത്തിന്‍റെ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുമെന്നാണ് സൂചന.

Read More

Advertisment

Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: