/indian-express-malayalam/media/media_files/7p0OcAnTc17J9FbAfdnc.jpg)
താൻ ആരെയൊക്കെയാണ് കാണുന്നതും സംസാരിക്കുന്നതും എന്നത് കെ സുധാകരനും ശോഭാ സുരേന്ദ്രനും എങ്ങനെയറിയാമെന്നും ജാവ്ദേക്കർ ചോദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഇ.പി ജയരാജൻ-പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ചയാണ് ഏറ്റവും സജീവമായി ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇ.പി യുടെ ബിജെപി പ്രവേശന ചർച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആയുധമാക്കുമ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുയാണ് സംസ്ഥാനത്തെ ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ. താൻ ഇ.പി ജയരാജനെ കണ്ടിരിക്കാമെന്നും ഒരാളെ കാണുന്നത് ഇത്ര വലിയ കുറ്റമാണോയെന്നും ജാവ്ദേക്കർ പ്രതികരിച്ചു. താൻ ആരെയൊക്കെയാണ് കാണുന്നതും സംസാരിക്കുന്നതും എന്നത് കെ സുധാകരനും ശോഭാ സുരേന്ദ്രനും എങ്ങനെയറിയാമെന്നും ജാവ്ദേക്കർ ചോദിച്ചു.
ജയരാജന്റെ ബിജെപി പ്രവേശന ചർച്ചയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ ലക്ഷ്യമിട്ട സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരനെതിരെ രൂക്ഷമായ ഭാഷയിലാണ് ജാവ്ദേക്കർ പ്രതികരിച്ചത്. “അത് വ്യാജ വാർത്തയാണ്, ഞാൻ ആരെയാണ് കാണുന്നത് അല്ലെങ്കിൽ സംസാരിക്കുന്നത് എന്ന് സുധാകരന് എങ്ങനെ അറിയാം? ജാവദേക്കർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ജാവദേക്കറിന്റെ പേര് പറഞ്ഞില്ലെങ്കിലും ജയരാജൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിപിഐ എം നേതാവുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നതായി അവർ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ “ഞാൻ ജയരാജനെ കണ്ടു എന്ന് ശോഭ പറഞ്ഞോ? ഞാൻ ആരെയാണ് കാണുന്നത് അല്ലെങ്കിൽ സംസാരിക്കുന്നത് എന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം? എന്നതായിരുന്നു ജാവ്ദേക്കറുടെ പ്രതികരണം.
“ഞങ്ങൾ അദ്ദേഹത്തിന്റെ മണ്ഡലത്തിലോ വിമാനത്താവളത്തിലോ പാർലമെന്റിലോ കണ്ടുമുട്ടിയിരിക്കാം. ഞാൻ ഒരുപാട് ആളുകളെ കണ്ടുമുട്ടാറുണ്ട്. ശശി തരൂരുമായോ മറ്റ് രാഷ്ട്രീയ നേതാക്കളുമായോ ഞാൻ ഭക്ഷണം കഴിച്ചിരിക്കാം. കുറ്റമാണോ? അതിലെന്താണ് തെറ്റ്?" ജാവ്ദേക്കർ ചോദിച്ചു.
സംശയാസ്പദമായ സ്വഭാവമുള്ള ഒരാളുടെ (ദല്ലാൾ നന്ദകുമാർ) സാന്നിധ്യത്തിൽ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വീടിന് മുന്നിൽ കൂടി പോയ ജാവ്ദേക്കർക്ക് ചായ കുടിക്കാൻ കേറാൻ ഇ.പി ജയരാജന്റെ വീടെന്താ ചായപ്പീടികയാണോ എന്നായിരുന്നു ജാവ്ദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തലിനെ പരിഹസിച്ചുകൊണ്ടുള്ള കെ.സുധാകരന്റെ പ്രതികരണം.
Read More
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര് സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.