/indian-express-malayalam/media/media_files/LmFtJ238lcZtFYYd5v3u.jpg)
ഇ.പി.ജയരാജൻ
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. മകന്റെ ഫ്ലാറ്റിലെത്തിയാണ് ജാവഡേക്കറെ കണ്ടത്. വ്യക്തിപരമായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ല. തന്നെ പരിപയപ്പെടാൻ ഇങ്ങോട്ടു വന്നതാണ്. വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോയെന്നും ജയരാജൻ ചോദിച്ചു.
മകന്റെ ഫ്ലാറ്റിൽ ഞാൻ ഉണ്ടെന്ന് പരിചയപ്പെടാനായി വന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എനിക്കൊരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് ഞാൻ ഇറങ്ങി. തൊട്ടുപിന്നാലെ അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടില്ല. സംസാരിച്ചാൽ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ കാണാൻ വന്നവരെ കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു വരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ അടുത്ത് കണ്ടിട്ടില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബി ജെ പിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാൻ ശ്രമം നടന്നു. സുധാകരന്റെ ആർഎസ്എസ് - ബിജെപി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കേണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
Read More
- കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര്‍ സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.