/indian-express-malayalam/media/media_files/uploads/2021/06/k-sudhakaran-2.jpg)
ഫയൽ ചിത്രം
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ വസതിയിൽ സന്ദർശനം നടത്തിയതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരൻ. വീടിന് മുന്നിൽ കൂടി പോയ ജാവ്ദേക്കർക്ക് ചായ കുടിക്കാൻ കേറാൻ ഇ.പി ജയരാജന്റെ വീടെന്താ ചായപ്പീടികയാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സുധാകരന്റെ പരിഹാസം. പ്രകാശ് ജാവ്‌ദേക്കര്‍ തന്നെ കാണാന്‍വന്നത് ഫ്‌ളാറ്റിന് മുന്നിലൂടെ പോയപ്പോള്‍ പരിചയപ്പെടാന്‍ മാത്രമാണെന്ന് ഇ.പി. ജയരാജന്റെ വിശദീകരണത്തെ പരിഹസിച്ചുകൊണ്ടായിരുന്നു സുധാകരന്റെ പരാമർശം.
പരസ്പരം ഒരു പരിചയവുമില്ലാത്ത ഒരാളുടെ വീട്ടിൽ പോയി ആരെങ്കിലും ചായ കുടിക്കുമോ എന്നും സുധാകരൻ ചോദിച്ചു. ജയരാജനെ ഒതുക്കാൻ സിപിഎമ്മിൽ ഒരു നീക്കമുണ്ടായി. അതിന്റെ ഭാഗമായാണ് ഈ സംഭവവികാസങ്ങൾ ഒക്കെ തന്നെയും ഉണ്ടായത്. കുറച്ചുകാലം പാർട്ടി പരിപാടികളിൽ നിന്നും ജയരാജൻ വിട്ടുനിന്നതും ഈ നീക്കങ്ങളുടെ ഭാഗമായി ആയിരുന്നെന്നും സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രിയും ജയരാജനുമായുള്ള പടലപ്പിണക്കങ്ങളുടെ ഭാഗമായാണ് ഇ.പി പാർട്ടി വിടാനുള്ള നീക്കം നടത്തിയത്. പ്രകാശ് ജാവ്ദേക്കർ വെറുതെ ജയരാജനെ കാണാൻ വന്നതല്ല, അതിന് പിന്നിൽ ചില കച്ചവടങ്ങൾ നടന്നിട്ടുണ്ട്. വിഷയം വിവാദമായതിന് പിന്നാലെ പിണറായി വിജയൻ ഇന്ന് ഇ.പിക്കെതിരായി തിരിഞ്ഞതും അവർ തമ്മിലുള്ള ശത്രുതയുടെ ഭാഗമാണെന്നും സുധാകരൻ പറഞ്ഞു. മായ്ച്ചുകളയാൻ കഴിയാത്ത എന്തോ ഒരു പ്രതികരാം ഇ.പി യുടെ മനസ്സിലുണ്ടെന്നും അത് മനസ്സിൽ വെച്ചാണ് ഇ.പിയുടെ പല നീക്കങ്ങളുമെന്നും സുധാകരൻ പറഞ്ഞു.
പ്രകാശ് ജാവ്ദേക്കർ തന്റെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് സമ്മതിച്ചതിലൂടെ ജയരാജൻ ബിജെപിയിലേക്ക് ചേക്കേറാൻ ചർച്ച നടത്തിയെന്ന തന്റെ ആരോപണം അദ്ദേഹം പകുതിയും അംഗീകരിച്ചിരിക്കുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read More
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര്‍ സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
- നിമിഷ പ്രിയയെ അമ്മ നേരിൽക്കണ്ടു; 12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ചു
- സംസ്ഥാനത്ത് പിണറായിക്കും മോദിക്കുമെതിരായ തരംഗം: 20 സീറ്റും നേടുമെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.