/indian-express-malayalam/media/media_files/uploads/2023/04/satheeshan-pinarayi.jpg)
വിഷയത്തിൽ പിണറായി വിജയൻ ജയരാജനെ ഒറ്റിയെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജാവ്ദേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച്ചയെന്നും സതീശൻ ആരോപിച്ചു
തിരുവനന്തപുരം: ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ പിണറായി വിജയൻ ജയരാജനെ ഒറ്റിയെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജാവ്ദേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച്ചയെന്നും സതീശൻ ആരോപിച്ചു. എല്ലാ കാര്യത്തിലേക്കും ജയരാജനെ മാത്രം തള്ളിവിട്ടുകൊണ്ട് അവസാനം കൈയ്യൊഴിയുകയാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ് പിണറായി ചെയ്തിരിക്കുന്നത്. ഇത് കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്നതിന് സമാനമാണെന്നും ഇത്രയ്ക്കൊക്കെ അധപതിക്കാൻ സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ എന്നും സതീശൻ ചോദിച്ചു.
സത്യത്തിൽ എന്തിനായിരുന്നു ഇപി- ജാവദേക്കർ കൂടിക്കാഴ്ച്ച. ഇതിന് രാഷ്ട്രീയമോ ബിസിനസോ പരമായ ലക്ഷ്യങ്ങളാണുള്ളത്. ബിജെപി കരുവന്നൂരിൽ അന്വേഷണം കടുപ്പിച്ചത് വോട്ടിന് വേണ്ടിയാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കിയിരിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് എന്നതിലടക്കം സി.പി.എം നേതൃത്വം മറുപടി പറയണമെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് ഈ വിഷയത്തിൽ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാമെന്നും ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയിൽ ജയരാജനെതിരെ ഏതറ്റം വരെ പോകാൻ സിപിഎമ്മിന് കഴിയുമെന്ന് കാത്തിരുന്ന് കാണാമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിനെതിരേയും പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു. കേരളത്തിൽ ഇത്രയും മോശമായ മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Read More
- ‘ഞങ്ങൾ കണ്ടുമുട്ടിയിരിക്കാം..അതൊരു കുറ്റമാണോ?’; ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രകാശ് ജാവദേക്കർ
- ജാവ്ദേക്കർക്ക് ചായ കുടിക്കാൻ വരാൻ ജയരാജന്റെ വീടെന്താ ചായപ്പീടികയോ? കെ സുധാകരൻ
- ഇ.പി.ജയരാജനുമായുള്ള ചര്‍ച്ച 90 % വിജയമായിരുന്നു: ശോഭ സുരേന്ദ്രന്
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.