/indian-express-malayalam/media/media_files/We3bUwux2LdnAL0bPZdj.jpg)
ശോഭ സുരേന്ദ്രൻ
ആലപ്പുഴ: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനുമായുള്ള ചർച് 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇ.പി എന്നെ അറിയില്ലെന്ന് പറഞ്ഞത് കുഴപ്പമില്ല. പ്രകാശ് ജവഡേക്കർ തന്നെ കണ്ടിരുന്നുവെന്ന് സമ്മതിച്ചുവല്ലോ?. ഇരുമുന്നണികളിലെയും ഒൻപത് നേതാക്കളുമായി ചർച്ച നടത്തിയതായും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവഡേക്കറെ കണ്ടതായി ഇ.പി.ജയരാജൻ ഇന്നു സമ്മതിച്ചിരുന്നു. ഫ്ലാറ്റിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞ് പരിചയപ്പെടാനായി വന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എനിക്കൊരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് ഞാൻ ഇറങ്ങി. തൊട്ടുപിന്നാലെ അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാർട്ടിയെ അറിയിച്ചിട്ടില്ല. സംസാരിച്ചാൽ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ കാണാൻ വന്നവരെ കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.
ഇന്നുവരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ അടുത്ത് കണ്ടിട്ടില്ല. കൊച്ചിയിലെ ഒരു കല്യാണത്തിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ ചിത്രങ്ങൾ അയച്ചതെന്നും ഇ.പി വ്യക്തമാക്കിയിരുന്നു.
പ്രകാശ് ജാവഡക്കേറെ ഇ.പി കണ്ടതിൽ തെറ്റില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. രാഷട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മള്‍ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഞാനും എം.എം. ഹസനും ബി.ജെ.പി. നേതാവ് കൃഷ്ണദാസിനെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More
- കേരളം വിധിയെഴുതുന്നു, സംസ്ഥാനത്ത് മികച്ച പോളിങ്
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര് സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.