/indian-express-malayalam/media/media_files/uploads/2019/08/Krishna-Janmashtami.jpg)
രാവിലെ ഒൻപത് മുതൽ ഗുരുവായൂരിൽ പ്രസാദം ഊട്ട് തുടങ്ങി
തൃശൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി. അഷ്ടമിരോഹിണി ആഘോഷമാക്കാൻ നാടും നഗരവും ഒരുങ്ങി. ഉണ്ണികണ്ണൻമാരും രാധമാരും അണിനിരക്കുന്ന ശോഭായാത്രകളെ വരവേൽക്കാൻ തെരുവീഥികളും ഒരുങ്ങികഴിഞ്ഞു. അഷ്ടമിരോഹിണി നാളിൽ ദർശനത്തിനായി പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ ഒൻപത് മുതൽ ഗുരുവായൂരിൽ പ്രസാദം ഊട്ട് തുടങ്ങി. ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത.
വിവിധ സാംസ്‌കാരിക, കലാ പരിപാടികളും ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.
ആറന്മുള ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജകൾ നടക്കും. പ്രസിദ്ധമായ അഷ്മി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കുന്നത്. ഒക്ടോബർ രണ്ട് വരെ ക്ഷേത്രത്തിൽ വള്ള സദ്യ വഴിപാട് നടക്കും.ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ശേഭാ യാത്രകൾ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
Read More
- കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ;തിരച്ചിൽ തുടരും
- ഉപദ്രവിക്കരുത്, തന്നിൽ ഔഷധമൂല്യമില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ
- മുകേഷിന് എതിരെ ലൈംഗിക ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്; ആരോപണം തള്ളി നടൻ
- റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു; ആരോപണവുമായി യുവനടി
- നിയമ നടപടിക്കില്ലെന്ന് ശ്രീലേഖ;ആരോപണം നിഷേധിച്ച് വീണ്ടും രഞ്ജിത്ത്
- സമ്മർദ്ദത്തിന് ഒടുവിൽ പടിയിറക്കം; രഞ്ജിത്ത് രാജിവെച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.