scorecardresearch

പരാതി പരിഹാരം ഹൈടെക്കാകുന്നു: നവീകരിച്ച സിഎംഒ പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും അവയുടെ പരിഹാരത്തിനായി സക്രിയമായി ഇടപെടാനും ഉത്തരവാദപ്പെട്ട സംവിധാനമാണ് സർക്കാരെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും അവയുടെ പരിഹാരത്തിനായി സക്രിയമായി ഇടപെടാനും ഉത്തരവാദപ്പെട്ട സംവിധാനമാണ് സർക്കാരെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
Portal

ഫൊട്ടോ-സിഎംഒ പോർട്ടൽ

തിരുവനന്തപുരം: പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതൽ സുതാര്യവും ലളിതവും വേഗതയിലുമാക്കുന്നതിന്‍റെ ഭാഗമായുള്ള നവീകരിച്ച സിഎംഒ പോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ജനങ്ങളോടുള്ള  പ്രതിബദ്ധതയാണ്  ജനാധിപത്യ സംവിധാനത്തിൽ പ്രധാനമെന്ന് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്  മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ അന്ത:സ്സത്ത ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയ്യാറാകണം. ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും അവയുടെ പരിഹാരത്തിനായി സക്രിയമായി ഇടപെടാനും ഉത്തരവാദപ്പെട്ട സംവിധാനമാണ് സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. 

Advertisment

നവീകരിച്ച പോർട്ടലിലൂടെ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെ നിന്നും തൽസ്ഥിതി പരിശോധിക്കാം. കൂടാതെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ മെഡിക്കൽ  സർട്ടിഫിക്കറ്റ് ഇ-ഹെൽത്ത് സംവിധാനം മുഖേന  ലഭ്യമാകുന്നതുൾപ്പെടെ പരാതി പരിഹാരം വേഗത്തിലാക്കുന്ന തരത്തിലാണ് പോർട്ടലിന്റെ ക്രമീകരണം.

നവീകരിച്ച സി.എം ഒ പോർട്ടലിൻ്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു. സുതാര്യമായ ഭരണനിർവ്വഹണത്തിനായി കൊണ്ടുവന്ന...

Posted by Chief Minister's Office, Kerala on Monday, March 4, 2024

ഇ- ഹെൽത്ത്  ഇൻറഗ്രേഷനിലൂടെ ഡോക്ടർമാർ ഇ-ഹെൽത്ത് മോഡ്യൂൾ മുഖേന അപ് ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ദുരിതാശ്വാസ സഹായത്തിനായുള്ള അപേക്ഷകളുടെ പരിശോധനക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും നിലവിൽ വരും.
മലയാളത്തിന് പുറമെ  ഇംഗ്ലീഷ് ഭാഷയും നവീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ  പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുള്ള സംവിധാനവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പരാതി കൈകാര്യം ചെയ്യുന്ന ചാർജ്ജ് ഓഫീസറുടെ വിവരങ്ങളും ഇവിടെ നിന്നും അറിയാം.

Advertisment

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തെ ജനോന്മുഖവും പൗരകേന്ദ്രീകൃതവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരാതി പരിഹാരത്തിനായി നിലനിന്നിരുന്ന സമാന്തര സംവിധാനങ്ങളെ ഏകോപിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. അതോടൊപ്പം സി എം ഒ പോർട്ടൽ  സംവിധാനവും ഏർപ്പെടുത്തി. ഇത്തരം ഇടപെടലുകളിലൂടെ രാജ്യത്തെ മികച്ച പരാതി പരിഹാര സംവിധാനമെന്ന നേട്ടം കൈവരിക്കാൻ പോർട്ടലിന് കഴിഞ്ഞിട്ടുണ്ട്.

Read More

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: